റിയാദ്- യെമനിലെ അൽമഹ്‌റ ഗവർണറേറ്റിൽ ഹെലികോപ്റ്റർ തകർന്ന് പൈലറ്റും കോ-പൈലറ്റും വീരമൃത്യു വരിച്ചതായി സഖ്യസേന അറിയിച്ചു. ഭീകര വിരുദ്ധ പോരാട്ടത്തിനിടെയാണ് വിമാനം തകർന്നത്. രാവിലെ 8.20ന് ആണ് അപകടം. സൗദി കരസേനക്കു കീഴിലെ ഹെലികോപ്റ്റർ ആണ് തകർന്നു വീണത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു.