Sorry, you need to enable JavaScript to visit this website.

ബിഷപ് പീഡിപ്പിച്ച കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടു; മിഷനറീസ് ഓഫ് ജീസസിനെതിരെ കേസ്

കോട്ടയം- ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തു വിട്ടതിന് കന്യാസ്ത്രീകളുടെ സഭയായ മിഷനറീസ് ഓഫ് ജീസസിനെതിരെ കുറവിലങ്ങാട് പോലീസ് കേസെടുത്തു. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം അനുസരിച്ചാണ് നടപടി. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം സഹിതം അനുചിതമായ വാക്കുകളടങ്ങിയ കുറിപ്പ് മാധ്യമങ്ങള്‍ക്കാണ് മിഷനറീസ് ഓഫ് ജീസസ് നല്‍കിയത്. കന്യാസ്ത്രീയുടെ ചിത്രം തിരിച്ചറിയുന്ന വിധം പ്രസിദ്ധീകരിച്ചാല്‍ തങ്ങള്‍ ഉത്തരവാദിയായിരിക്കില്ലെന്ന മുന്നറിയിപ്പും വാര്‍ത്താ കുറിപ്പിലുണ്ടായിരുന്നു. പരാതിപ്പെട്ട കന്യാസ്ത്രീയ പൊതുജനമധ്യേ അവഹേളിക്കാനുള്ള ശ്രമമായി വ്യാപകമായി പരാതി സാമുഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു.  കന്യാസ്ത്രീയുടെ സഹോദരന്‍ ഇതു ചൂണ്ടിക്കാട്ടി പീഡനക്കേസ് അന്വേഷിക്കുന്ന വൈക്കം ഡി.വൈ.എസ്.പിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. പീഡനക്കേസുകളില്‍ ഇരകളായവരെ തിരിച്ചറിയും വിധം ചിത്രവും പേരുമടക്കമുള്ള വിവരങ്ങള്‍ പുറത്തുവിടുന്നതിന് നിയമപരമായ വിലക്കുണ്ട്. ഇതു ലംഘിക്കുന്നത് ശിക്ഷാര്‍ഹമാണ്. 

Latest News