കോഴിക്കോട്- സുന്നി ഐക്യം സംബന്ധിച്ച ചർച്ചകൾ തുടരുന്ന സഹചര്യത്തിൽ മഹല്ലുകളിൽ കുഴപ്പങ്ങളുണ്ടാക്കരുതെന്ന് ഇരുവിഭാഗം സുന്നി നേതാക്കൾ. ഇരുവിഭാഗം സുന്നി സംഘടനകൾ തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ചിലയിടങ്ങളിൽ പുതുതായി കുഴപ്പങ്ങളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുസുന്നി സംഘടന നേതാക്കളും പ്രസ്താവനയുമായി രംഗത്തെത്തിയത്. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, പ്രൊഫ. കെ ആലിക്കുട്ടി മുസ്്‌ലിയാർ, ഇ. സുലൈമാൻ മുസ്്‌ലിയാർ, കാന്തപുരം എ.പി അബൂബക്കർ മുസ്്‌ലിയാർ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പിട്ടത്. അനുരഞ്‌ന ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സഹചര്യത്തിൽ മഹല്ലുകളിൽ ആരും ഒരു കുഴപ്പവും ഉണ്ടാക്കരുതെന്നും പ്രസ്താവനയിലുണ്ട്.
സുന്നി ഐക്യചർച്ച തകർക്കുന്നതിന് വേണ്ടി ഇരുവിഭാഗത്തിലെയും ഏതാനും പേർ പ്രവർത്തിക്കുന്നുണ്ടെന്ന് നേതാക്കൾക്ക് അഭിപ്രായമുണ്ട്. ചർച്ച മുന്നോട്ടുകൊണ്ടുപോകാതിരിക്കാൻ വേണ്ടിയാണ് ഇവർ കുഴപ്പങ്ങളുണ്ടാക്കുന്നത് എന്നാണ് ആരോപണം.