പത്തനംതിട്ട- കേരളം നേരിട്ട പ്രളയക്കെടുതിയില്‍ മികച്ച പ്രര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരാണ് പല ജില്ലാ കലക്ടര്‍മാരും. തൃശൂര്‍ കലക്ടര്‍ ടി.വി അനുപമ, തിരുവനന്തപുരം കലക്ടര്‍ കെ വാസുകി, കോഴിക്കോട് കലക്ടര്‍ യു.വി ജോസ്, പത്തനംതിട്ട കലക്ടര്‍ പി.ബി. നൂഹ് എന്നിവര്‍ ഇവരില്‍ എടുത്തുപറയേണ്ടവരാണ്.
പ്രളയബാധിതരുടെ വീടുകളില്‍ ആവശ്യമായ സഹായമെത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ വില്ലേജ് ഓഫീസറെ കലക്ടര്‍ പി.ബി.നൂഹ് പരസ്യമായി ശാസിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
കിറ്റിനായി വന്നപ്പോള്‍ ക്യാമ്പിലുള്ളവര്‍ക്ക് മാത്രമാണ് കിറ്റ് നല്‍കുകയെന്ന് പറഞ്ഞ് തിരിച്ചയച്ചതായി വില്ലേജ് ഓഫീസര്‍ നില്‍ക്കെ ഒരാള്‍ പരാതി പറഞ്ഞതോടെയാണ് കലക്ടര്‍ വില്ലേജ് ഓഫീസര്‍ക്കെതിരെ തിരിഞ്ഞത്. ആര്‍ക്കൊക്കെയാണ് കിറ്റ് കൊടുക്കേണ്ടതെന്നും എത്രപേര്‍ക്ക് കിറ്റ് കൊടുത്തുവെന്നും ചോദിക്കുമ്പോള്‍ വില്ലേജ് ഓഫീസര്‍ ഉത്തരമില്ലാതെ നില്‍ക്കുന്നത് കാണാം.
വീഴ്ച പറ്റിയെന്ന് സമ്മതിച്ചതോടെ നിങ്ങള്‍ക്ക് പിന്നെ എന്തുവാടേ ഇവിടെ പണി എന്നും വില്ലേജിലെ മൊത്തം കാര്യങ്ങള്‍ അന്വേഷിക്കലല്ലേ ജോലി എന്നും കലക്ടര്‍ കടുത്ത ഭാഷയില്‍ ശാസിക്കുന്നു. ആകെ 84 പേരല്ലേ ഈ വില്ലേജില്‍ ഉള്ളൂവെന്നും ജില്ലയിലെ 45,000 ആളുകളുടെ കര്യം ഞാന്‍ പറയാമല്ലോ എന്നും കലക്ടര്‍ വില്ലേജ് ഓഫീസറോട് പറയുന്നത് കേള്‍ക്കാം.