Sorry, you need to enable JavaScript to visit this website.

പ്രളയം പൊന്നാനിയില്‍ അറബിക്കടലിനെ രണ്ടായി പിളര്‍ത്തി? വാട്‌സാപ്പില്‍ പ്രചരിക്കുന്നതിനു പിന്നിലെ സത്യം ഇതാണ് 

മലപ്പുറം- പൊന്നാനി തീരത്ത് അറബിക്കടലിന് കുറുകെ മണല്‍തിട്ട രൂപം കൊണ്ട് കടല്‍ രണ്ടായി എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വസ്തുതാപരമായി ശരിയല്ലെന്ന് നാട്ടുകാരുടെ സ്ഥിരീകരണം. പുഴയും കടലും ചേരുന്ന അഴിമുഖത്ത് രൂപപ്പെടുന്ന മണല്‍തിട്ട കൂടതല്‍ നണ്ടതാണ് പ്രചാരണത്തിനു പിന്നില്‍. ഇത്തവണ പ്രളയവും പുഴയിലെ ശക്തമായ ഒഴുക്കും കാരണം കൂടുതല്‍ മണ്ണ് ഒഴുകിയെത്തിയത് ഈ തിട്ട വലുതാകാന്‍ കാരണമായി. മലമ്പുഴ അണക്കെട്ട് തുറന്നതും ഭാരതപ്പുഴയിലെ ശക്തമായ ഒഴുക്കും കാരണം കൂടുതലായി ഒഴുകിയെത്തിയ മണ്ണ് സാധാരണയിലും കവിഞ്ഞ നീളമുള്ള മണല്‍തിട്ടയായി രൂപപ്പെട്ടു. കടലിലെ വേലിയിറക്ക സമയത്ത് ഈ മണല്‍ തിട്ട ജലനിരപ്പില്‍ നിന്നും വളരെ നീളത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നത് ദൃശ്യമാകും. ഈ ചിത്രമാണ് കടല്‍ രണ്ടായി പിളര്‍ന്നുവെന്ന തരത്തില്‍ ഫോട്ടോ സഹിതം പ്രചരിക്കുന്നത്. ഇതു കാണാനായി പലരും എത്തുന്നുമുണ്ട്. എന്നാല്‍ ഈ മണല്‍തിട്ടയിലൂടെ നടക്കുന്നത് അപകടം വിളിച്ചുവരുത്തുമെന്ന മുന്നറിയിപ്പും തീരദേശവാസികള്‍ നല്‍കുന്നു.

Latest News