ജിദ്ദ- മക്കയും മദീനയും തമ്മില്‍ ബന്ധിപ്പിക്കുന്ന സൗദി അറേബ്യയിലെ ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വീസ് ഈ മാസം 24 ന് ഉദ്ഘാടനം ചെയ്യുമെന്ന് സൂചന. പരീക്ഷണ ഓട്ടങ്ങള്‍ പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിക്കാന്‍ സജ്ജമായിരിക്കയാണ് ഹറമൈന്‍ പാതയും ട്രെയിനുകളും. സൗജന്യമായി യാത്രക്കാരെ മദീനയിലും തിരിച്ചുമെത്തിച്ചുള്ള ട്രയലുകളും പൂര്‍ത്തിയാക്കി.
മക്ക, മദീന, റാബിഗ് എന്നിവിടങ്ങളിലെ റെയില്‍വേ സ്റ്റേഷനകളിലെ ഫര്‍ണിഷിംഗ് ജോലികളും പൂര്‍ത്തിയായി. ജിദ്ദ സ്റ്റേഷന്‍ അവസാന മിനുക്ക് പണികളിലാണ്.
മണക്കൂറില്‍ 300 കി.മീറ്ററിലേറെയായിരിക്കും ഹറമൈന്‍ ട്രെയിനുകളുടെ വേഗം. ടിക്കറ്റുകളുടെ വിതരണം ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍ പ്രോജക്ട് വെബ് സൈറ്റ് വഴിയുമുണ്ടാകും. ഈ വര്‍ഷം അവസാനം വരെ ദിവസം എട്ട് സര്‍വീസുകളായിരിക്കുമെങ്കിലും അടുത്ത വര്‍ഷം മുതല്‍ സര്‍വീസുകളുടെ എണ്ണം 12 ആയി വര്‍ധിപ്പിക്കും.
മക്കയില്‍നിന്ന് മദീനയിലേക്ക് 200 പേര്‍ക്ക് സൗജന്യ യാത്രയൊരുക്കി ജൂണ്‍ ആദ്യം മുതല്‍ ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നു. മലയാളികളടക്കം ധാരാളം പ്രവാസികള്‍ ട്രെയിനുകളില്‍ യാത്ര ചെയ്ത് അനുഭവം പങ്കുവെച്ചിരുന്നു. സൗദി ഗതാഗത മന്ത്രിയും ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാനുമായ നബീല്‍ അല്‍ അമൗദിയും കന്നിയാത്രയില്‍ സംബന്ധിച്ചിരുന്നു.