ഷാർജ- ഭിക്ഷക്കാരിയിൽനിന്ന് പോലീസ് രണ്ടു ലക്ഷത്തോളം രൂപ(പതിനായിരം ദിർഹം)പിടികൂടി. ഷാർജ പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ കേണൽ ഇബ്രാഹീം മുസബിയയാണ് ഇക്കാര്യം അറിയിച്ചത്. ഭിക്ഷാടകരെ കണ്ടാൽ ഉടൻ അറിയിക്കണമെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആൺ പെൺ വ്യത്യാസമില്ലാതെ ഭിക്ഷാടകർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിൽ ഭിക്ഷാടനം നിരോധിച്ചതാണ്.