റിയാദ് - സാമൂഹികമാധ്യമങ്ങളിലൂടെയോ മറ്റേതെങ്കിലും സാങ്കേതിക മാധ്യമങ്ങളിലൂടെയോ അശ്ലീല വീഡിയോ ക്ലിപ്പിംഗുകള്‍ നിര്‍മിക്കുകയോ അയക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
അശ്ലീല വീഡിയോ ക്ലിപ്പിംഗുകളും പൊതുസംസ്‌കാരത്തിനും മര്യാദക്കും നിരക്കാത്ത ക്ലിപ്പിംഗുകളും നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും അയക്കുകയും ചെയ്യുന്നത് സൈബര്‍ കുറ്റകൃത്യമാണ്. ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.