Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഗര്‍ഭഛിദ്ര മരുന്ന് വില്‍പന: വിദേശി അറസ്റ്റില്‍

ജിദ്ദ - ഗര്‍ഭഛിദ്ര മരുന്നുകള്‍ വില്‍പന നടത്തിയ വിദേശിയെ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉറവിടമറിയാത്ത ഗര്‍ഭഛിദ്ര മരുന്നുകള്‍ നിയമ വിരുദ്ധമായി വില്‍പന നടത്തുന്ന വിദേശിയെ കുറിച്ച ടി.വി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
വിദേശിയെ പിടികൂടുന്നതിന് മാധ്യമങ്ങള്‍ സഹായകമായതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇത്തരം നിയമ ലംഘനങ്ങളെ കുറിച്ച് 937 എന്ന നമ്പറില്‍ ബന്ധപ്പെട്ട് അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

Latest News