മക്ക - ആറു നില കെട്ടിടത്തില്‍ ലിഫ്റ്റ് അപകടമുണ്ടായ കേസില്‍ ലിഫ്റ്റ് കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നു. കേസ് പബ്ലിക് പ്രോസിക്യൂഷന് സിവില്‍ ഡിഫന്‍സ് കൈമാറിയിട്ടുണ്ട്. കെട്ടിടത്തില്‍ ലിഫ്റ്റ് കാബിന്‍ നിരങ്ങിനീങ്ങിയതു മൂലം ഏതാനും പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തില്‍ സിവില്‍ ഡിഫന്‍സ് നടത്തിയ അന്വേഷണത്തില്‍ ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ കമ്പനിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു.
സൗദിയില്‍ ലിഫ്റ്റ് അപകടങ്ങളുമായി ബന്ധപ്പെട്ട് ലിഫ്റ്റ് കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന ആദ്യ കേസാണിത്. ലിഫ്റ്റ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ കമ്പനികളുടെ ഭാഗത്തുള്ള വീഴ്ചകള്‍ക്ക് തടയിടുന്നതിന് കമ്പനികള്‍ക്കെതിരായ നിയമ നടപടികള്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.