ഖത്തര്‍ ഉപജാപങ്ങളുടെ നാള്‍വഴികള്‍ തയാറാക്കിയ
ഉസ്മാന്‍ അല്‍സ്വീനിയുടെ ലേഖനത്തില്‍നിന്ന്.
ഖത്തറിനെതിരെ ഇത്രയും കടുത്ത നടപടിക്ക് സൗദി അറേബ്യയെയും യു.എ.ഇയെയും ബഹ്‌റൈനെയും ഇപ്പോള്‍ പ്രേരിപ്പിച്ച കാരണമെന്താണെന്ന ചോദ്യം പരക്കെ ഉയരുന്നുണ്ട്. സൗദിയിലെ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി ഖത്തറിന്‍റെ മുഖംമൂടി വലിച്ചുകീറുന്നതിന് ഇപ്പോള്‍ കൂട്ടായി ശ്രമിക്കുന്നതിന്‍റെ കാരണവും ഇതുപോലെ പലര്‍ക്കും അറിയില്ല. യെമനില്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയ ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ക്കെതിരെ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിശ്ചയദാര്‍ഢ്യത്തോടെയുള്ള നിലപാട് സ്വീകരിക്കുന്നതിനു മുമ്പ് സൗദി അറേബ്യ വ്യത്യസ്ത പ്രശ്‌നങ്ങളില്‍ ശാന്തമായ നയതന്ത്രമാണ് പയറ്റിയിരുന്നത്. പ്രശ്‌നങ്ങള്‍ക്ക് മറകള്‍ക്കു പിന്നില്‍ നിന്ന് പരിഹാരം കാണുന്നതിനായിരുന്നു ശ്രമം. രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങളിലൂടെയും പിന്തുണയിലൂടെയും മറ്റുള്ളവരുടെ ഉപദ്രവം തടയുന്നതിനായിരുന്നു സൗദി അറേബ്യ ശ്രമിച്ചിരുന്നത്. മറ്റു ചിലപ്പോള്‍ മറ്റുള്ളവര്‍ നടത്തുന്ന അപകീര്‍ത്തികളും ഉപദ്രവങ്ങളും കണ്ടില്ലെന്ന് നടിച്ചു.
കുമ്മനം മിടുക്കു കാട്ടി; മെട്രോ യാത്ര വിവാദമായി
യാത്രക്കാരന്‍റെ സ്വർണമാല മോഷ്ടിച്ച കേസിൽ കസ്റ്റംസ് ഹവിൽദാർ അറസ്റ്റിൽ
എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ എക്കാലവും ഒരു മുതിര്‍ന്ന സഹോദരന്‍റെ റോള്‍ വഹിക്കുന്നതിനാണ് സൗദി അറേബ്യ താല്‍പര്യം കാണിച്ചത്. സഹോദര രാജ്യങ്ങളുടെ പിഴവുകള്‍, അവ എത്ര വലുതാണെങ്കിലും സൗദി അറേബ്യ സഹിക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാതെ നോക്കുന്നതിന് സൗദി അറേബ്യ പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്തു. 20 വര്‍ഷത്തിലധികമായി ഖത്തറിന്‍റെ ഉപജാപങ്ങളും പിന്നില്‍ നിന്നുള്ള കുത്തലുകളും സൗദി അറേബ്യ മൗനമായി സഹിക്കുകയായിരുന്നു. മറക്കു പിന്നില്‍ എന്താണ് നടക്കുന്നതെന്ന കാര്യത്തില്‍ സൗദി നേതാക്കള്‍ അജ്ഞരായിരുന്നില്ല. ഖത്തര്‍ വിവേകം വീണ്ടെടുക്കുമെന്ന പ്രത്യാശയില്‍ ഖത്തറിനോട് നല്ല രീതിയില്‍ വര്‍ത്തിക്കുന്നതിനാണ് സൗദി അറേബ്യ ശ്രമിച്ചുവന്നത്. പലപ്പോഴും സൗദി അറേബ്യ ഭീഷണികള്‍ മുഴക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്‌തെങ്കിലും ഇരു രാജ്യങ്ങളും ജനതകളും തമ്മിലെ രക്ത, ചരിത്ര, അയല്‍പക്ക ബന്ധങ്ങള്‍ കണക്കിലെടുത്ത് ഒരിക്കലും ഈ ഭീഷണികള്‍ നടപ്പാക്കിയില്ല. എന്നാല്‍ ഇത് ഫലം ചെയ്തില്ല. .
ഖത്തറിന്‍റെ ഉപജാപങ്ങളെ കുറിച്ച രേഖകളും തെളിവുകളും ലഭിച്ചിട്ടും പ്രശ്‌നം കുത്തിപ്പൊക്കി വിവാദമാക്കാതെ നോക്കുന്നതിന് സൗദി അറേബ്യ ശ്രമിച്ചതു മൂലം ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ഖത്തര്‍ നടത്തുന്ന ഗൂഢാലോചനകളെ കുറിച്ച് ഭൂരിഭാഗം സൗദി പൗരന്മാര്‍ക്കും ഗള്‍ഫ് പൗരന്മാര്‍ക്കും മറ്റു രാജ്യക്കാര്‍ക്കും അറിയാതെ പോയി.
അന്തരിച്ച അബ്ദുല്ല രാജാവ്
ഖത്തറുമായുള്ളത് രാഷ്ട്രീയ തര്‍ക്കങ്ങളാണെന്നും ഇത് മധ്യസ്ഥശ്രമങ്ങളിലൂടെയും അനുരഞ്ജനത്തിലൂടെയും ശിരസ്സില്‍ നല്‍കുന്ന ഒരു ചുംബനത്തിലൂടെയും അവസാനിക്കുമെന്ന് ഇവര്‍ ധരിച്ചു. ഇതാണ് ഖത്തറിനെതിരെ ഇപ്പോള്‍ സ്വീകരിച്ച കടുത്ത നിലപാടിനെ വിമര്‍ശിക്കുന്നതിന് ചിലരെ പ്രേരിപ്പിച്ചത്. ഗൂഢാലോചനകളെ കുറിച്ച വിവരങ്ങള്‍ അനുദിനം പുറത്തുവരുന്നതാണ് ഖത്തറിനെതിരായ മാധ്യമപ്രചാരണങ്ങള്‍ക്ക് കാരണം. ഖത്തറിനെതിരെ പദവിക്കു നിരക്കാത്ത പ്രചാരണമാണ് സൗദി മാധ്യമങ്ങള്‍ നടത്തുന്നതെന്ന് ആരോപണമുണ്ട്. എന്നാല്‍ ഖത്തറും മുസ്‌ലിം ബ്രദര്‍ഹുഡും നടത്തിയ വൃത്തികെട്ട കളികള്‍ ഇതിലും എത്രയോ മടങ്ങ് മ്ലേച്ഛമാണ്.
മുന്‍ ഖത്തര്‍ അമീര്‍ ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയും മുസ്‌ലിം ബ്രദര്‍ഹുഡും തമ്മിലുണ്ടാക്കിയ സ്ട്രാറ്റജിക്കല്‍ ധാരണ അനുസരിച്ച് 20 വര്‍ഷത്തിലധികമായി സൗദി അറേബ്യക്കെതിരെ ഖത്തര്‍ ഉപജാപങ്ങള്‍ നടത്തിവരികയാണ്. ഒരു വശത്ത് സ്‌നേഹിക്കുന്ന ഇളയ സഹോദരന്‍റെ ഭാഗം അഭിനയിച്ചും മറുവശത്ത് പിന്നില്‍ നിന്ന് കുത്തിയും വൈരുധ്യാത്മക രാഷ്ട്രീയത്തിന്‍റെ ഇരട്ടമുഖമാണ് രണ്ട് ദശകത്തിലധികമായി ഖത്തര്‍ അനുവര്‍ത്തിച്ചത്. ഖത്തറിന്‍റെ ഈ കളികള്‍ വളരെ നേരത്തെ തന്നെ സൗദി അറേബ്യ മനസ്സിലാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്കിടെ രണ്ടു രാജ്യങ്ങളും തമ്മില്‍ പലതവണ ഇണങ്ങുന്നതിനും പിണങ്ങുന്നതിനും ഇത് ഇടയാക്കി. കുറ്റപ്പെടുത്തലില്‍ നിന്ന് അംബാസഡര്‍മാരെ പിന്‍വലിക്കുന്നതിലേക്കും ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ നിന്ന് പുറത്താക്കുന്നതിലേക്കും ഇത് ഇപ്പോള്‍ എത്തിയിരിക്കുകയാണ്.