Sorry, you need to enable JavaScript to visit this website.

വടകരയിലെ എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തുറന്നു; യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ മാറ്റം ധാരണപ്രകാരമെന്ന് പി.കെ കൃഷ്ണദാസ്

വടകര - വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ അപ്രതിക്ഷിത മാറ്റം സംസ്ഥനത്തെ മതതിവ്രവാദ ശക്തികളുടെ കൺസോർഷ്യവുമായുള്ള ധാരണപ്രകാരമാണെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹകസമിതി മെമ്പർ പി.കെ കൃഷ്ണദാസ് പറഞ്ഞു . വടകരയിൽ എൻ.ഡി.എ ലോകസഭ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കെ മുരളിധരനെ തൃശ്ശൂരിലേക്ക് മാറ്റിയതിന് പിന്നിൽ തീവ്രവാദ ശക്തികളാണന്നും അദ്ദേഹം പറഞ്ഞു. ജമാഅത്ത ഇസ്ലാമിയും പോപുലർ ഫ്രണ്ടുമാണ് ഈ നീക്കത്തിന് പിന്നിൽ. കോഴിക്കോട്ടെ ഇടത് സ്ഥാനാർത്ഥിയും ഈ കൺസോർഷ്യത്തിൻ്റെ ഭാഗമാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. പുൽവാമ അക്രമത്തിൽ വടകരയിലെ യു.ഡി. എഫ് സ്ഥാനാർത്ഥിയുടെ നിലപാട് എന്താണന്ന് എന്നറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ട്. സംസ്ഥാനത്ത് ദേശസ്നേഹികളും ദേശവിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. അദ്ദേഹം പറഞ്ഞു. 
കെ.പി ശ്രീശൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ, എൻ ഹരിദാസ്, എം മോഹനൻ മാസ്റ്റർ, ഇ. മനിഷ്,  സത്യപ്രകാശൻ മാസ്റ്റർ, സന്തോഷ് കാളിയത്ത്, രാമദാസ് മണലേരി, ടി.കെ പ്രഭാകരൻ, എം.പി രാജൻ, കെ.സി രാഘവൻ, പി.എൻ കുമാരൻ, ജയേഷ് , പി.എം സുമേഷ്, പി.പി മുരളി, വി.വിജയബാബു മാസ്റ്റർ , വിജയലക്ഷ്മി ടീച്ചർ, പി.പി വ്യാസൻ എന്നിവർ സംസാരിച്ചു.

Latest News