Sorry, you need to enable JavaScript to visit this website.

വയനാട് ശിഹാബ് തങ്ങൾ അക്കാദമി സാരഥികൾക്ക് സ്വീകരണം നൽകി

വയനാട് വാകേരി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമി സാരഥികൾക്ക് റിയാദിൽ സ്വീകരണം നൽകി. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ കേരളത്തിൽ സ്ഥാപിതമായ ആദ്യത്തെ വൈജ്ഞാനിക കേന്ദ്രമാണ് വയനാട് വാകേരിയിൽ സ്ഥാപിതമായ ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമി. ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള  വയനാട് ജില്ലയിലെ  ഏക ഹുദവീ കോഴ്സ് സ്ഥാപനമാണ് ശിഹാബ് തങ്ങൾ അക്കാദമി.
സ്വീകരണയോഗം സയ്യിദ് മാനു തങ്ങൾ വെള്ളൂർ ഉദ്ഘാടനം ചെയ്തു. റിയാദ് സഫ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ PC അലി കൊളഗപ്പാറ അധ്യക്ഷനായി. അക്കാദമി വൈസ് പ്രസിഡന്റ് കെ എ നാസർ മൗലവി, ജനറൽ സെക്രട്ടറി മുഹമ്മദ് ദാരിമി വാകേരി പ്രസംഗിച്ചു. ശാഫി ദാരിമി പുല്ലാര, അബുബക്കർ ഫൈസി ചെങ്ങമനാട്, ബഷീർ ഫൈസി, മൻസൂർ, സുധീർ, ഷഹീർ, ഹംസ കരണി ആശംസകൾ നേർന്നു. പി എ നാസർ വാകേരി സ്വാഗതവും സഫീർ വെള്ളമുണ്ട നന്ദിയും പറഞ്ഞു.

Latest News