Sorry, you need to enable JavaScript to visit this website.

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

പ്രതീകാത്മക ചിത്രം

തലശ്ശേരി - കോടിയേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പിഞ്ച് കുഞ്ഞ് ഉൾപ്പെടെയുള്ള കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക് . കാറിലുണ്ടായിരുന്ന തലശേരി സ്വദേശി മുഹമ്മദ് പർവീസും ഭാര്യയും മൂന്ന് വയസുകാരിയായ മകളുമാണ് രക്ഷപ്പെട്ടത് . ബുധനാഴ്ച കാലത്താണ് അപകടം.

തലശേരി കായ്യത്ത് റോഡിന് സമീപം താമസിക്കുന്ന മുഹമ്മദ് പർവ്വീസിന്റെ കെഎൽ 58 ക്യു 6678 കാർ ആണ് കത്തി നശിച്ചത്. പർവ്വീസിന്റെ മൂന്ന് വയസ്സ് പ്രായമുള്ള മകൾക്ക് അസുഖമായതിനാൽ ഭാര്യയുമൊത്ത് മഞ്ഞോടിയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്നു കുടുംബം.

പന്തക്കലിലേക്കുള്ള യാത്രക്കിടെ കോടിയേരി മുളിയിൽ നടയിൽ എത്തിയപ്പോൾ കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട്‌ ഉടൻ പുറത്തിറങ്ങുകയായിരുന്നു. നിമിഷ നേരം കൊണ്ട് തീ ആളിപ്പടർന്നു.പിന്നീട് ഫയർഫോഴ്സ്‌ എത്തി തീ അണക്കുമ്പോഴേക്കും കാർ പൂർണ്ണമായി കത്തിനശിച്ചിരുന്നു. സംഭവമറിഞ്ഞ് ന്യൂ മാഹി പോലീസ് സ്ഥലത്തെത്തിയ ശേഷം കത്തിയ കാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Latest News