Sorry, you need to enable JavaScript to visit this website.

തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു, വിയോഗം സിനിമ റിലീസ് ചെയ്യാനിരിക്കേ

പത്തനംതിട്ട- മറ്റന്നാൾ സിനിമ റിലീസ് ചെയ്യാനിരിക്കെ തിരക്കഥാകൃത്ത് നിസാം റാവുത്തർ(49) അന്തരിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത, ഒരു സർക്കാർ ഉത്പന്നം എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയിൽ പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 

ആരോഗ്യവകുപ്പ് ജീവനക്കാരനായ നിസാം റാവുത്തർ കാസർകോട് എന്റോസൾഫാൻ ദുരിതബാധിതർക്കായി പ്രവർത്തിച്ചിട്ടുണ്ട്. സക്കറിയയുടെ ഗർഭിണികൾ, റോഡിയോ എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്. 

Latest News