Sorry, you need to enable JavaScript to visit this website.

ചേർത്തലയിൽ വസ്ത്ര വ്യാപാരിയായ യുവതി കടക്കുള്ളിൽ മരിച്ച നിലയിൽ

ആലപ്പുഴ- ചേർത്തല എക്‌സറേ കവലക്ക് സമീപം ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ രാജിയെ കടക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തണ്ണീർമുക്കം ഇരുപത്തൊന്നാം വാർഡിൽ റാം മഹേഷിന്റെ ഭാര്യയാണ്. കുടുംബവഴക്കിനെ തുടർന്ന് ഇന്നലെ രാത്രി രാജി തുണിക്കടയിലെത്തി ജീവനൊടുക്കിയതാണെന്നാണ് സൂചന.

ബാംഗ്ലൂരിൽ വിദ്യാർത്ഥിയായ മീര ഏക മകളാണ്. യുവതി വീട്ടിലെത്താത്തതിനെ തുടർന്ന് ഭർത്താവ് മഹേഷ് നടത്തിയ തിരച്ചിലിലാണ് കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ രാജിയെ കണ്ടെത്തിയത്. പൊലീസ് എത്തി തുടർ നടപടി സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Latest News