Sorry, you need to enable JavaScript to visit this website.

പടയപ്പ മദപ്പാടില്‍; മൂന്നാറില്‍ പെട്ടിക്കട തകര്‍ത്തു

മുന്നാറിനടുത്തു റോഡിലെ പെട്ടിക്കട തകർക്കാൻ ശ്രമിക്കുന്ന പടയപ്പ

ഇടുക്കി - കാട്ടുകൊമ്പന്‍ പടയപ്പ മൂന്നാര്‍-മറയൂര്‍ സംസ്ഥാന പാതയിലെ പെട്ടിക്കട തകര്‍ത്തു. മദപ്പാടിലുള്ള പടയപ്പ കൂടുതല്‍ പ്രകോപിതനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിടിയാനക്കും കുട്ടിയാനക്കും ഒപ്പമാണ് പടയപ്പയുടെ ഇപ്പോഴത്തെ സഞ്ചാരം.  നയമക്കാട് എസ്റ്റേറ്റ് മേഖലയിലായിരുന്ന ആന ഇന്നലെ തലയാര്‍ എസ്റ്റേറ്റിലേക്ക് നീങ്ങി. ജനവാസ മേഖലയില്‍ ഇറങ്ങിയ പടയപ്പയെ ആര്‍ ആര്‍ടി പിന്നീട് തുരത്തി.
കഴിഞ്ഞ തിങ്കളാഴ്ച മൂന്നാര്‍-ഉടുമലപ്പെട്ട അന്തര്‍സംസ്ഥാനപാതയില്‍ മൂന്നാറിലേക്ക് സിമന്റുമായി വന്ന ലോറി തടയുകയും ഏതാനും മീറ്റര്‍ തള്ളിനീക്കുകയും ചെയ്തിരുന്നു. ഏറെ സമയം റോഡില്‍ നിലയുറപ്പിച്ച ആന ആളുകള്‍ ബഹളംകൂട്ടിയതോടെയാണ് കാടുകയറിയത്. ഏതാനും ദിവസങ്ങളായി ആന ജനവാസമേഖലയില്‍ തന്നെ തുടരുകയാണ്. ഇതു പ്രദേശവാസികള്‍ക്കിടയില്‍ ആശങ്കക്ക് കാരണമായിട്ടുണ്ട്. അതേ സമയം ആന ജനവാസ മേഖലയില്‍ ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങളോട്  ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
ചിത്രം-മൂന്നാര്‍-മറയൂര്‍ സംസ്ഥാനപാതയിലെ പെട്ടിക്കട തകര്‍ക്കാന്‍ ശ്രമിക്കുന്ന പടയപ്പ

Latest News