Sorry, you need to enable JavaScript to visit this website.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോള്‍, വിജയം ഉറപ്പ്- എറണാകുളത്തെ ഇടതു സ്ഥാനാര്‍ഥി

കൊച്ചി - കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോഴെന്നു എറണാകുളത്തെ ഇടതു സ്ഥാനാര്‍ഥി കെ.ജെ. ഷൈന്‍. ഹിന്ദുത്വയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയും എന്ന വികാരം ജനങ്ങള്‍ക്ക് അന്നുണ്ടായിരുന്നു. അതാണ് കേരളത്തിലെ 19 സീറ്റും കോണ്‍ഗ്രസിന് ലഭിക്കാന്‍ കാരണമായത്. എന്നാല്‍, ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ഒരംശം പോലും കാക്കാന്‍ കോണ്‍ഗ്രസിനായില്ല. അതുവെച്ചിട്ടാകും ഈ തിരഞ്ഞെടുപ്പിനെ ജനങ്ങള്‍ അഭിമുഖീകരിക്കുകയെന്ന് അവര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദുത്വയും വര്‍ഗീയനയവും കോര്‍പറേറ്റ് അനുകൂല നയവുമൊക്കെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന പ്രതീതി സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. അത് ജനങ്ങളും ഏറ്റെടുത്തു.
ദേശീയതലത്തില്‍ വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് എതിരായ പോരാട്ടം അനിവാര്യമാണ്. അതിനാലാണ് ഇന്ത്യാ മുന്നണിയില്‍ ഇടതുപക്ഷവും അണിനിരക്കുന്നത്. എന്നാല്‍, സംസ്ഥാനങ്ങള്‍ക്കകത്തെ സ്ഥിതി വ്യത്യസ്തമാണ്.

ലോക്‌സഭാ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകാരമാണെന്ന് കെ.ജെ.ഷൈന്‍ പറഞ്ഞു. പാര്‍ട്ടിയുടെ തീരുമാനമാണത്. പല ഘടകങ്ങളെ കുറിച്ചും ആലോചിച്ചിട്ടാകും സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടുണ്ടാവുക. അറിഞ്ഞപ്പോള്‍ വലിയ സന്തോഷമാണ് തോന്നിയത്. പകുതിയിലധികം വനിതാ വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ അവര്‍ക്കും പ്രചോദനമാകുന്ന ഒരു സ്ഥാനാര്‍ഥി നിര്‍ണയമാണ് ഇതെന്നും അവര്‍ പറഞ്ഞു.

താനൂരിൽ മൂന്നുദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കൊന്ന് കുഴിച്ചുമൂടി; യുവതി അറസ്റ്റിൽ, മൃതദേഹം ഇന്ന് പുറത്തെടുക്കും

മുംബൈയുമായി സമനില, ബ്ലാസ്‌റ്റേഴ്‌സിനെ പിന്നിലാക്കി ഗോവ നാലാമത്

തീപ്പിടിച്ച ട്രെയിനില്‍നിന്ന് ചാടിയവര്‍ മറ്റൊരു ട്രെയിനിന്റെ മുന്നില്‍പെട്ടു, നിരവധി മരണം

 

Latest News