Sorry, you need to enable JavaScript to visit this website.

വിവാഹിതകളേ ഇതിലേ, ഇതിലേ... സൗന്ദര്യമത്സരം ഞായറാഴ്ച കൊച്ചിയില്‍

കൊച്ചി- പ്രമുഖ ഫാഷന്‍ കമ്പനിയായ ഗ്ലിറ്റ്‌സ് എന്‍ ഗ്ലാം കേരളത്തിലെ വിവാഹിതരായ വനിതകള്‍ക്കായി ജിഎന്‍ജി മിസിസ് കേരളം  ദി ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യമത്സരം സംഘടിപ്പിക്കുന്നു. കേരളത്തിലെ വിവാഹിതരായ സ്ത്രീകള്‍ക്ക് അവരുടെ സൗന്ദര്യവും കഴിവും ബുദ്ധിയും ഒരു ദേശീയ, അന്തര്‍ദേശീയ വേദിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള പ്രഥമ അവസരമായിരിക്കുമെന്ന് ഗ്ലിറ്റ്‌സ് എന്‍ ഗ്ലാം കമ്പനിയുടെ സ്ഥാപകയായ ദീപ പ്രസന്ന അറിയിച്ചു. തികഞ്ഞ അഭിമാനത്തോടെയാണ് പ്രഥമ ഗ്ലിറ്റ്‌സ് എന്‍ ഗ്ലാം ജിഎന്‍ജി മിസിസ് കേരളയുടെ അരങ്ങേറ്റ പ്രഖ്യാപനം നടത്തുന്നതെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട 24 ഫൈനലിസ്റ്റുകളെ കണ്ടെത്തി അവരെ അന്താരാഷ്ട്ര മത്സര പരിശീലകരുടെ നേതൃത്വത്തില്‍ നാല് ദിവസത്തെ തീവ്രമായ ഗ്രൂമിംഗിന് വിധേയരാകും.
ലോകോത്തര നിലവാരമുള്ള കേരളത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ആഢംബര ഹോട്ടലുകളിലൊന്നായ കൊച്ചിയിലെ റാഡിസണ്‍ ബ്ലൂവിലാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. സൗന്ദര്യമത്സരങ്ങളുടെ ലോകത്ത് ഒരു നാഴികക്കല്ലായി ജി എന്‍ജി മിസിസ് കേരളം മാറും. വിവാഹിതരായ സ്ത്രീകള്‍ക്ക് തിളങ്ങാനും  കഴിവുകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുമുള്ള ഉത്തമമായ വേദിയായിരിക്കുമിതെന്നും സംഘാടകര്‍ പറഞ്ഞു.

   

 

Latest News