Sorry, you need to enable JavaScript to visit this website.

തലശ്ശേരി- മാഹി ബൈപാസിലെ ടോള്‍ നിരക്കുകള്‍ നിശ്ചയിച്ചു: സ്വകാര്യ വാഹനങ്ങള്‍ക്ക് 65 രൂപ; ബസിന് 225 

തലശ്ശേരി- തലശ്ശേരി- മാഹി ബൈപാസിലൂടെയുള്ള യാത്രയ്ക്കു വാഹനങ്ങള്‍ നല്‍കേണ്ട ടോള്‍ നിരക്കുകള്‍ ദേശീയപാതാ അതോറിറ്റി നിശ്ചയിച്ചു. ബൈപാസ് കടന്ന് പോകാന്‍ കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ചെറു സ്വകാര്യ വാഹനങ്ങള്‍ക്ക് 65 രൂപയാണു നിരക്ക്.

ഇരുവശത്തേക്കും ഒരേ ദിവസം യാത്ര ചെയ്യുകയാണെങ്കില്‍ 100 രൂപ മതിയാകും. 50 യാത്രകള്‍ക്ക് 2195 രൂപ എന്ന തരത്തില്‍ പ്രതിമാസ നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ റജിസ്റ്റര്‍ ചെയ്ത ടാക്സി വാഹനങ്ങള്‍ക്ക് 35 രൂപയാണ് ഒരു യാത്രയ്ക്കുള്ള നിരക്ക്. മിനി ബസുകള്‍ക്കും ചെറു വാണിജ്യ വാഹനങ്ങള്‍ക്കും ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 105 രൂപയും ഒരേ ദിവസം ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് 160 രൂപയുമാണു നിരക്ക്.

ബസുകള്‍ക്കും ലോറിക്കും (2 ആക്സില്‍) ഒരു വശത്തേക്ക് 225 രൂപയും ഒരേ ദിവസം ഇരുവശത്തേക്കും യാത്ര ചെയ്യാന്‍ 335 രൂപയും നല്‍കണം. 8105 രൂപയ്ക്കു പ്രതിമാസ പാസും ലഭ്യമാണ്. 3 ആക്സില്‍ വാഹനങ്ങള്‍ക്ക് 245 രൂപയും ഇരുവശത്തേക്കും 355 രൂപയും 4 മുതല്‍ 6 വരെ ആക്സിലുള്ള വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് 350 രൂപയും നല്‍കണം. 7 ആക്സിലിനു മുകളിലുള്ള വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് 425 രൂപയും ഇരുവശത്തേക്കും 640 രൂപയുമാണു നിരക്ക്. വടക്കുമ്പാടിന് സമീപം ബാലത്തിലാണ് ബൈപ്പാസിനില്‍ ടോള്‍ പ്ലാസ ഒരുക്കിയിട്ടുള്ളത്.

Latest News