Sorry, you need to enable JavaScript to visit this website.

വിവാഹങ്ങൾക്ക് മോടി കൂട്ടാൻ റോൾസ് റോയ്സ്. ഒടുവിൽ മോട്ടോർ വാഹന വകുപ്പിന്റെ പിടിവീണു

എടപ്പാൾ _വിവാഹങ്ങൾക്ക് പൊലിമ പകരാൻ പോണ്ടിച്ചേരി രജിസ്ട്രേഷനുള്ള റോൾസ് റോയ്സ് .ഒരു ദിവസത്തെ വാടക 2 ലക്ഷം രൂപയും. നികുതി അടക്കാതെ നടത്തിവന്ന കച്ചവടത്തിന് മോട്ടോർ വാഹന വകുപ്പ് പൂട്ടിട്ടു .മൂന്നു കോടി രൂപ വിലയുള്ള കാർ വിവാഹത്തിനായി എത്തിച്ചപ്പോഴാണ് മോട്ടോർ വാഹന വകുപ്പിന്റെ വലയിൽ കുടുങ്ങിയത്.

പിടിച്ച ഉടൻ തന്നെ 12 ലക്ഷം രൂപ പിഴയുമിട്ടു .ഏറെ നാളത്തെ നിരീക്ഷണത്തിൽ ഒടുവിലാണ് കോടികളുടെ കാറിനെ പിടികൂടാൻ ആയത്. പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്തു നികുതി അടക്കാതെ കേരളത്തിൽ റെന്റ് എ കാർ ആയി ഓടിക്കൊണ്ടിരിക്കുകയായിരുന്നു. പിടിക്കുന്ന സമയം വധൂവരന്മാർ കാറിൽ ഉണ്ടായിരുന്നു. എറണാകുളത്തു നിന്ന് കാർ വാടകക്ക് എടുത്തതാണെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. പരിശോധനയിലാണ് ടാക്സ് അടക്കാതെയാണ് ഓടിക്കൊണ്ടിരിക്കുന്നത് എന്ന് കണ്ടെത്തിയത്. വിലകൂടിയ ആഭരണങ്ങൾ അണിഞ്ഞ് വധു കാറിൽ ഉണ്ടായിരുന്നതിനാൽ സുരക്ഷ കണക്കിലെടുത്ത് വിവരങ്ങൾ ശേഖരിച്ച് പിഴയിടുകയായിരുന്നു. നിയമനടപടികൾ ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. എറണാകുളത്തുള്ള ഒരു ട്രാവൽ ഏജൻസിയാണ് പ്രതിദിനം 2 ലക്ഷം രൂപ വാടകയ്ക്ക് കാർ എത്തിച്ചു കൊടുക്കുന്നതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. എൻഫോഴ്സ്മെന്റ് കോട്ടക്കൽ കൺട്രോൾ റൂമിലെ എം .വി .ഐ എം.പി അരുണിന്റെ  നേതൃത്വത്തിലുള്ള സ്ക്വാഡാണ് കാർ പിടികൂടിയത്.

Latest News