പുല്‍പ്പള്ളി -വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനക്കൂട്ടം നടത്തുന്ന പ്രതിഷേധത്തിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പേര്‍ക്ക് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റു. പ്രതിഷേധം ശക്തമായ വയനാട് പുല്‍പ്പളളിയില്‍ ആളിക്കത്തി ജനരോഷം ആളിക്കത്തുന്നതിനിടെയാണ് പോലീസ് മൂന്ന് തവണ ലാത്തി വീശിയത്. പോലീസിന് നേരെ ആര്‍ക്കൂട്ടം കസേരെറിഞ്ഞു. നൂറ് കണക്കിനാളുകളാണ് പ്രേതിഷേധത്തില്‍ പങ്കെടുക്കുന്നത്. വലിയ ജനക്കൂട്ടമാണ് ഇവിടെ നിലുറപ്പിച്ചിട്ടുള്ളത്. സ്ഥലത്തെത്തിയ ടി സിദ്ദിഖ് എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികള്‍ക്കു നേരെയും പ്രതിഷേധമുണ്ടായി. വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെയാണ് ജനരോഷം ആളിക്കത്തുന്നത്.