Sorry, you need to enable JavaScript to visit this website.

മേലുകാവിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

തൊടുപുഴ - ഈരാറ്റുപേട്ട - തൊടുപുഴ റോഡിൽ മേലുകാവ് കാഞ്ഞിരംകവലക്ക് സമീപം അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മലങ്കര സ്വദേശി  അജിത്ത് (22), തെക്കുംഭാഗം സ്വദേശി  ആദിത്യൻ (23) എന്നിവരാണ് മരിച്ചത്. ബൈക്ക് കാറിൽ ഇടിച്ചതിനെ തുടർന്ന് റോഡിൽ വീണ ഇവരുടെ മേൽ ടോറസ് ലോറി കയറിയാണ് അപകടം സംഭവിച്ചത്. തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. യുവാക്കൾ ഈരാറ്റുപേട്ട ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് പേരേയും നാട്ടുകാർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
ചിത്രം അജിത്, ആദിത്യൻ
 

Latest News