Sorry, you need to enable JavaScript to visit this website.

നൂറ് കോടിയോളം രൂപയുമായി ഫിനാന്‍സ് കമ്പനി ഉടമകളായ നാലംഗ കുടുംബം മൂങ്ങി, നിക്ഷേപകര്‍ പെരുവഴിയില്‍

പത്തനംതിട്ട-  പത്തനംതിട്ടയില്‍ വീണ്ടും നിക്ഷേപ തട്ടിപ്പ്. നൂറ് കോടിയോളം രൂപയുമായി ഫിനാന്‍സ് കമ്പനി ഉടമകള്‍ മുങ്ങി.  പുല്ലാട് ആസ്ഥാനമായ ജി ആന്‍ഡ് ജി ഫിനാന്‍സ് എന്ന സ്ഥാപനം പൂട്ടിയാണ് ഉടമകള്‍ മുങ്ങിയത്.. ഇവര്‍ നിക്ഷേപകരില്‍ നിന്നായി നൂറ് കോടിയിലധികം രൂപ വാങ്ങിയിട്ടുണ്ടെന്നാണ് നിക്ഷേപകര്‍ പറയുന്നത്. നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോയിപ്രം പൊലീസ് സ്റ്റേഷനില്‍ മാത്രം 75 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.. ഇതോടെയാണ് സ്ഥാപനവും വീടും പൂട്ടി ജി ആന്‍ഡ് ജി ഫിനാന്‍സ് ഉടമകളായ ഗോപാലകൃഷ്ണന്‍, ഭാര്യ സിന്ധു, മകന്‍ ഗോവിന്ദ്, മരുമകള്‍ ലേഖ എന്നിവര്‍ മുങ്ങിയത്. 16 ശതമാനവും അതില്‍ അധികവും പലിശ വാഗ്ദാനം ചെയ്താണ് സ്ഥാപനം നിക്ഷേപം സ്വീകരിച്ചത്. ഡിസംബര്‍ മാസം വരെ പലിശ നല്‍കിയിരുന്നു. പുല്ലാട് ആസ്ഥാനമാക്കി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവന്ന ധനകാര്യസ്ഥാപനമാണ് ഒരുവര്‍ഷം മുന്‍പ് ജി. ആന്‍ഡ് ജി എന്ന പേരിലേക്ക് മാറി വന്‍ തുക നിക്ഷേപം സ്വീകരിച്ചു തുടങ്ങിയത്. വിവിധ ജില്ലകളിലുണ്ടായിരുന്ന  48 ശാഖകളും അടച്ചുപൂട്ടിയിട്ടുണ്ട്.  പണം നഷ്ടമാവര്‍ ചേര്‍ന്ന് സമരസമിതി രൂപീകരിച്ചിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ബഡ്‌സ് നിമയം ഉള്‍പ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഉടമകള്‍ മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

 

 

Latest News