കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഗള്‍ഫ് നിര്‍ത്തി പോയി കുടുംബവുമായി സന്തോഷകരമായി ജീവിക്കുക എന്നത് എല്ലാ പ്രവാസികളുടേയും സ്വപ്നമാണ്.
അലാറം വെക്കാതെ ഉറങ്ങാന്‍ കിടക്കാം, മഴ ആസ്വദിച്ചു കൈലിമുണ്ടു ഉടുത്തു , പോത്തിറച്ചിയും കപ്പയും മത്തിയും ഒക്കെ അടിച്ചു അടിച്ചു പൊളിച്ചു ജീവിക്കാം എന്നൊക്കെ സ്വപ്നം കാണാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല.
പക്ഷേ, എല്ലാ വിശ്രമത്തിനും ഗൃഹാതുരത്വത്തിനും ചില പരിധിയുണ്ട്. അത് കഴിഞ്ഞാല്‍ ഗൃഹാതുരത്വത്തിലെ ഗൃഹം പോയി വെറും ആതുരത്വം മാത്രമായി മാറും. അതുകൊണ്ട് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകാനൊരുങ്ങുന്ന ഓരോ വ്യക്തിയും തിരിച്ചറിയേണ്ട കുറച്ച് കാര്യങ്ങളുണ്ട്:
1 സ്വന്തം നാട്ടില്‍നിന്ന് പറിച്ചു നടപ്പെട്ട ഒരാള്‍ക്ക് മറ്റൊരു രാജ്യത്തു വേര് പിടിക്കാനുള്ള സാധ്യത ഏറെയാണ്. പ്രവാസ ലോകത്ത് കഴിയുന്ന ഭൂരിഭാഗം പേരും അങ്ങനെ വേര് പിടിച്ചവരാണ്. എന്നാല്‍ ദീര്‍ഘകാലം മറ്റൊരു രാജ്യത്ത് കഴിഞ്ഞ ഒരാള്‍ക്ക് നാട്ടിലേക്കു തിരിച്ചു പോയി അവിടെ വേര് പിടിക്കാന്‍ ഇത്തിരി പ്രയാസം ആണ്. മാത്രമല്ല നാടിന്റെ സ്പന്ദനങ്ങളോ ചലനങ്ങളോ വെട്ടിപ്പോ തട്ടിപ്പോ ഒന്നും പെട്ടെന്ന് മനസ്സിലാക്കാന്‍ ഒരു സാധാരണ പ്രവാസിക്ക് പൊതുവേ സാധിക്കില്ല.
2 ഗള്‍ഫിലെ ബിസിനസും നാട്ടിലെ ബിസിനസും തമ്മില്‍ വലിയ അന്തരമുണ്ട്. നാട്ടിലെ എക്സിപീരിയന്‍സ് പലപ്പോഴും മറുനാട്ടില്‍ ഉപകാരപ്പെടും. പക്ഷേ ഗള്‍ഫിലെ എക്സ്പീരിയന്‍സ് നാട്ടില്‍ അത്ര ഗുണപ്രദമാവില്ല.
3 പ്രവാസി ആകുന്നതോടെ, അവന്റെ ഉള്ളിന്റെയുള്ളില്‍ കുടിയേറുന്ന ഒരു തരം ഭീതി, ആധി, വെപ്രാളം ഇതൊന്നും നാട്ടിലെ ഒരു പദ്ധതിക്കും പറ്റില്ല. ധൈര്യത്തോടെ ഇറങ്ങാന്‍ കഴിഞ്ഞാലെ നാട്ടില്‍ ഏതു പദ്ധതിയും വിജയിപ്പിക്കാന്‍ പറ്റൂ . ശാരീരികമായും മാനസികമായും തളര്‍ന്ന ഒരു പ്രവാസിക്ക് ഒരിക്കലും നാട്ടില്‍ ക്ലച്ച് പിടിക്കാന്‍ കഴിയാതെ പോകുന്നത് അതുകൊണ്ടാണ്. ജീവിതത്തിന്റെ ചെറുപ്പവും കരുത്തും ശക്തിയും എല്ലാം തീര്‍ത്തശേഷം വെറും പുറംതോട് മാത്രമായാകും നാട്ടിലേക്ക് ചെല്ലുക.
4 സ്നേഹബന്ധങ്ങളൊക്കെ കാര്യലാഭം ഉണ്ടെങ്കില്‍ മാത്രമേ ഉണ്ടാവൂ. അത് സൗഹൃദം ആയാലും കുടുംബ ബന്ധം ആയാലും. നമുക്ക് ക്ഷേമം ഉണ്ടെങ്കിലേ നമ്മെ ആര്‍ക്കുംആവശ്യമുള്ളൂ.
5 കുടുംബത്തെ സഹായിക്കുക തന്നെ വേണം. ബാധ്യതകള്‍ നിറവേറ്റുകയും വേണം. പക്ഷേ അതൊന്നും സ്വയം മറന്നാവരുത്. നമുക്ക് വേണ്ടി അല്പസ്വല്പം എന്തെങ്കിലും കരുതി വെച്ചേ മതിയാവൂ.
6 വിഷമ ഘട്ടങ്ങളില്‍ ആരും സഹായിക്കാനുണ്ടാവണം എന്നില്ല. നാം സഹായിച്ചവരില്‍ നിന്നാവും ഒരു പക്ഷേ നമുക്ക് വേദനാജനകമായ തിരിച്ചടി കിട്ടുക.
7 കയ്യില്‍ എത്ര കാശ് ഉണ്ടായാലും അത് തീരാന്‍ ഒരു പണിയും ഇല്ല. വരവില്ലാതെ ചെലവ് മാത്രമാകുമ്പോള്‍ സുറുമ ക്കുപ്പിയിലെ കോല് പോലെ ആവും നമ്മള്. വളരെ കുറച്ചേ എടുക്കൂ. പക്ഷേ മെല്ലെ മെല്ലെ കുപ്പി കാലിയാകും. ഒടുവില്‍ കുപ്പിയും കോലും മാത്രം അവശേഷിക്കും
8 നിലവിലുള്ള എതൊന്നു നാം കൈവിട്ടാലും പിന്നെ അത് തിരിച്ചു കിട്ടാന്‍ വലിയ പ്രയാസം ആയിരിക്കും. അതുകൊണ്ട് കയ്യിലുള്ളത് കൈവിടും മുമ്പ് നൂറുവട്ടം ആലോചിക്കുക.
9 കാലിയായ പോക്കറ്റ് നമ്മെ നിന്ദ്യനും കൊള്ളരുതാത്തവനും ആക്കും. ഭാര്യക്കും മക്കള്‍ക്കും പോലും നമ്മെ പറ്റില്ല. പിന്നെ വെറും ഒരു 'മൊടക്കാ ചരക്ക് ' അല്ലെങ്കില്‍ ഒരു ശല്യക്കാരന്, അതുമല്ലെങ്കില്‍ ഒരു അന്തവും കുന്തവും ഇല്ലാത്ത മുന്‍ പ്രവാസി.. ഇതൊക്കെയാവും നമ്മെ കുറിച്ചുള്ള അഭിപ്രായങ്ങള്‍
10 എക്സിറ്റില്‍ നാട്ടിലേക്ക് പോയ തൊണ്ണൂറ് ശതമാനം ആളുകളും തിരിച്ചു പോരാന്‍ വല്ല വഴിയും ഉണ്ടോ എന്ന് ചിന്തിക്കുന്നവരാണ്. കാരണം നാട്ടില്‍ അവര്‍ക്ക് ഒരു സീറ്റും ഇല്ല, സുഹൃത്തുക്കളില്ല. കയ്യില്‍ കാശ് വരാത്ത ആളായത് കൊണ്ട് ആശ്രിതര്‍ക്ക് പോലും ഒരു അധികപ്പറ്റായി മാറാനുള്ള സാധ്യത ഏറെയാണ്.
11 നിങ്ങള്‍ ഗള്‍ഫിലായിരിക്കുമ്പോള്‍ നിങ്ങളെ സ്നേഹിച്ച ഭാര്യ, കുടുംബം എന്നിവരുടെ അടുത്തു നിന്നും അതേ സ്നേഹ വാത്സല്യവും ബഹുമാനവും നിങ്ങള്‍ നാട്ടിലെത്തിയാല്‍ ലഭിക്കുമോ?
ഗള്‍ഫു വിട്ട് നാട്ടില്‍ പോയാല്‍ ആനയാക്കാം കുതിരയാക്കാം എന്നൊക്കെ ഗള്‍ഫിലിരുന്നു ബഡായി വിടുന്നവരുടെ വാക്ക് കേട്ട് നാട്ടിലേക്കു പോകാതിരിക്കുക. നല്ല കാലത്ത് ഭാവിയിലേക്ക് വല്ലതും കരുതി വെച്ചിട്ടുണ്ടെങ്കില്‍, വല്ല വരുമാനവും അവിടെ ഉണ്ടെങ്കില്‍ അതുമല്ലെങ്കില്‍ വല്ലതും ചെയ്യാന്‍ മനക്കരുത്തും ഇച്ഛാ ശക്തിയും ഉണ്ടെങ്കില്‍ നിങ്ങള്‍ ധൈര്യമായി പ്രവാസം മതിയാക്കി പോയ്കോളൂ. പോകാനാണ് ഉദ്ദേശ്യം എങ്കില്‍ നാല്പതു വയസ്സിനു മുന്‍പേ പോവുക. ഒന്നിനും കഴിയാത്ത അവസ്ഥയില്‍ രോഗം നിറഞ്ഞ ശരീരവും മരവിച്ച മനസ്സുമായി അങ്ങോട്ട് ചെന്ന് എല്ലാവരുടെയും അനിഷ്ട കഥാപാത്രം ആയി ജീവിക്കുന്നതിനേക്കാള്‍ നല്ലത് ഏറെ കാലമായി ഇവിടെ ഉണ്ടാക്കിയെടുത്ത സൗഹൃദവും നാലു കാലുള്ള കട്ടിലും ഒരിത്തിരി ഇടവും തന്നെ ആയിരിക്കും.
ഇത് ഗള്‍ഫ് നിര്‍ത്തി പോകുന്നവരെ നിരുത്സാഹപ്പെടുത്തുന്നതിന് വേണ്ടിയുള്ള പോസ്റ്റല്ല. ചില മുന്നറിയിപ്പുകളാണ് , നഗ്ന സത്യങ്ങളാണ് . പറയുമ്പോഴും കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും വല്ലാത്ത കയ്പ്പ് തോന്നും എങ്കിലും യാഥാര്‍ഥ്യം വലിയ ഒരു പരിധി വരെ ഇതാണ്. ആഡംബരവും പൊങ്ങച്ചവും അനാവശ്യ ആഘോഷങ്ങളും ചിലവും ധൂര്‍ത്തും ഒഴിവാക്കി കൊക്കിലൊതുങ്ങുന്നതുമായി മുന്നോട്ട് പോകുകയും നാളേക്ക് വേണ്ടി വല്ലതും കരുതിവെക്കുകയും ചെയ്യുക.
ബാങ്കില്‍നിന്നും കാര്‍ഡില്‍നിന്നും എടുത്തും കടം വാങ്ങിയും ഓരോ വര്‍ഷം കഴിയുന്തോറും ദേശാടന പക്ഷിയെ പോലെ നാട്ടില്‍ വന്ന് ഉള്ളത് മുഴുവന്‍ ഒന്നോ രണ്ടോ മാസം കൊണ്ട് ധൂര്ത്തടിച്ചുതീര്ക്കുന്നവരായി നാം മാറാതിരിക്കുക ,കേവലം ചികിത്സക്ക് വേണ്ടിയെങ്കിലും മറ്റുള്ളവരുടെ മുമ്പില്‍ കൈ നീട്ടാതിരിക്കാന്‍ പണം മാറ്റിവെക്കുക.
(പാവം പ്രവാസി എന്ന ഫെയ്സ് ബുക്ക് പോസ്റ്റില്‍നിന്ന്)
READ MORE:
കേരളത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയ കൂടുന്നു, രണ്ടരവര്‍ഷത്തിനിടയില്‍ 365 പേര്
മത്സ്യബന്ധന കപ്പലുകളില്‍ ഇന്ത്യന്‍ സൈന്യം കയറി, ഉത്തരം പറയണമെന്ന് മാലദ്വീപ്