Sorry, you need to enable JavaScript to visit this website.

കരുവന്നൂര്‍ പുഴയില്‍ ചാടിയ വനിത ഡോക്ടറുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍ - ഇരിങ്ങാലക്കുട  കരുവന്നൂര്‍ പുഴയില്‍ ചാടിയ ആയുര്‍വേദ ഡോക്ടറുടെ മൃതദേഹം രണ്ടര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി. ചിറയ്ക്കല്‍ കാരോട്ട് വീട്ടില്‍ ട്രെസി വര്‍ഗീസ് (28) ആണ് മരിച്ചത്. തൃശൂരില്‍  ഫ്‌ളാറ്റിലാണ് താമസം. അവിവാഹിതയാണ്. ജെസ്സി അമ്മയും ക്രിസ്‌റ്റോ സഹോദരനുമാണ്. ഇന്നലെ ഉച്ചയ്ക്ക്  ഒരു മണിയോടെയാണ് ഇവര്‍ പുഴയില്‍  ചാടിയത്. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ നിന്നുള്ള അഗ്‌നിശമനാ വിഭാഗവും തൃശൂരില്‍ നിന്നുള്ള സ്‌കൂബാ ടീമും  നടത്തിയ തിരച്ചലിനൊടുവില്‍ മൂന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
പുതുക്കാട്, ചാലക്കുടി ഫയര്‍ സ്‌റ്റേഷനുകളിലെ ഡൈവര്‍മാരുടെയും സഹായമുണ്ടായിരുന്നു.
തൃശൂരില്‍ നിന്നും ബസ്സില്‍ ചെറിയ പാലം സ്‌റ്റോപ്പില്‍ വന്നിറങ്ങിയ ഇവര്‍ പാലത്തിലേക്ക് നടന്ന് വരികയായിരുന്നുവെന്ന് പറയുന്നു. ഇരിങ്ങാലക്കുട പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം ഇന്ന് ചിറയ്ക്കല്‍ സെന്റ് ആന്റണീസ് പള്ളിയില്‍.

 

Latest News