മുംബൈ - അടുത്ത തവണ നിങ്ങള്‍ ഓണ്‍ലൈനായി വരുത്തിയ ഭക്ഷണം ആര്‍ത്തിയോടെ കഴിക്കുംമുമ്പ് അതിലേക്ക് ശ്രദ്ധാപൂര്‍വ്വം ഒന്നു നോക്കുക. ഇല്ലെങ്കില്‍ രാജീവ് ശുക്ല എന്ന, പ്രയാഗ്രാജില്നിന്നുള്ള 35 കാരനായ അഭിഭാഷകന് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിക്കാം.
മുംബൈ സന്ദര്‍ശനത്തിനെത്തിയ ശുക്ല ജനുവരി 8 ന് വോര്‍ളിയിലെ ബാര്‍ബിക്യൂ നേഷന്‍ എന്ന പ്രശസ്തമായ റസ്റ്റോറന്റില്‍ ഒരു ക്ലാസിക് വെജ് മീല്‍ ബോക്സിന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു. തന്റെ ഓര്‍ഡറില്‍ ആവശ്യപ്പെടാത്ത 'അധിക വിഭവം' വരുമെന്ന് അദ്ദേഹം കരുതിയില്ല. ഭക്ഷണം എത്തിയ ഉടന്‍ ശുക്ല കഴിക്കാന്‍ തുടങ്ങി. ദാല്‍ മഖാനിയുടെ രുചി വ്യത്യാസം മൂലമാണ് ഭക്ഷണം പരിശോധിച്ചത്. നോക്കിയപ്പോള്‍ ചത്ത എലി കിടക്കുന്നു. താമസിയാതെ, അദ്ദേഹത്തിന് വയറുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
'എനിക്ക് മുംബൈ കറങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നു, അങ്ങനെയാണ് ഞാന്‍ പ്രയാഗ്രാജില്നിന്ന് വന്നത്്. പക്ഷേ ഇത് എന്റെ അവസാന യാത്രയായിരിക്കാം. ഞാന്‍ ഒരു ബ്രാഹ്മണനും ശുദ്ധ സസ്യാഹാരിയുമാണ്, പക്ഷേ എന്റെ ബാര്‍ബിക്യൂ നേഷന്‍ ഓര്‍ഡര്‍ വന്നപ്പോള്‍, അത് എന്നെ ഞെട്ടിച്ചു. ഭക്ഷണത്തില്‍ ചത്ത എലിയും പാറ്റയും ഉണ്ടായിരുന്നു, എനിക്ക് ഭക്ഷ്യവിഷബാധയേറ്റ് നായര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു- അദ്ദേഹം പറഞ്ഞു.
മായം കലര്‍ന്ന ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട് ഉടന്‍ തന്നെ ബാര്‍ബിക്യൂ നേഷന്‍ ഇമെയില്‍ അയച്ചതായും ശുക്ല പറഞ്ഞു. എലിയും പ്രാണിയും ഉള്ള ഭക്ഷണം ലഭിച്ചു, നിര്‍ഭാഗ്യവശാല്‍, ഞാന്‍ അതില്‍നിന്ന് കുറച്ചു കഴിച്ചു.
ഞാന്‍ ഒരു വെജിറ്റേറിയന്‍ ആണ്. ഇത് അസഹനീയമാണ്. ഇതിനകം ഛര്‍ദ്ദിച്ചു. ഓര്‍ക്കുമ്പോഴൊക്കെ എനിക്ക് ഓക്കാനം വരുന്നു. ഭക്ഷണ വ്യവസായം നമ്മെ ജീവനോടെ നിലനിര്‍ത്താനാണ്, അല്ലാതെ നമ്മളെ കൊല്ലാനല്ല, ദാലില്‍ പൊങ്ങിക്കിടക്കുന്ന എലിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ശുക്ല എഴുതി.
ശുക്ല പറയുന്നതനുസരിച്ച്, ബാര്‍ബിക്യു നാഷന്റെ മാനേജരില്‍നിന്ന് തനിക്ക് പ്രതികരണം ലഭിച്ചെങ്കിലും, ആശുപത്രിയിലായിരുന്നപ്പോള്‍ സ്ഥാപനത്തില്‍നിന്ന് ആരും തന്നെ കാണാന്‍ വരികയോ ചെലവ് വഹിക്കുകയോ ചെയ്തില്ല.
'പ്രിയ അതിഥി, നിങ്ങള്‍ക്കുണ്ടായ അസൗകര്യങ്ങളില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു, അത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ അഭിനന്ദിക്കുന്നു. നിങ്ങളുടെ ആശങ്കകള്‍ ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനമാണെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്കാന് ആഗ്രഹിക്കുന്നു. ഞങ്ങളുടെ റീജിയണല്‍ ടീമില്‍ നിന്നുള്ള മിസ്റ്റര്‍ പരേഷ് സാഹചര്യത്തിന്റെ വിശദാംശങ്ങള്‍ മനസിലാക്കാനും ഒരു പരിഹാരത്തിനായി പ്രവര്‍ത്തിക്കാനും നിങ്ങളുമായി ബന്ധപ്പെടും. നിങ്ങളുടെ ആശങ്കകള്‍ ഉടനടി ഫലപ്രദമായി പരിഹരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഉറപ്പുനല്‍കുന്നു. നിങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്ന ഒരു പരിഹാരം കണ്ടെത്താന്‍ ഞങ്ങളുടെ ടീം സജീവമായി പ്രവര്‍ത്തിക്കുന്നു. ആശംസകള്‍ എന്ന മറുപടിയാണ് ശുക്ലക്ക് ലഭിച്ചത്.