ചെന്നൈ - എട്ടു വര്‍ഷം മുമ്പ് 29 പേരുമായി കാണാതായ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കണ്ടെത്തി.
2016 ജൂലൈ 22 നാണ് ആഴക്കടലിന് മുകളില്‍ വെച്ച് എ എന്‍ 32 എന്ന യുദ്ധ വിമാനം കാണാതായത്. ചെന്നൈയില്‍ നിന്ന് ആന്റമാനിലെ പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെയാണ് വിമാനം കാണാതായത്. എട്ട് വര്‍ഷമായി തിരച്ചില്‍ നടത്തി വരികയായിരുന്നു. ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയുടെ പരിശോധനയിലാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. സമുദ്ര നിരപ്പില്‍ നിന്ന് 3400 മീറ്റര്‍ ആഴത്തിലാണ് പരിശോധന നടന്നത്.