Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഫോണില്‍ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന എട്ടംഗ സംഘം അറസ്റ്റില്‍; കവര്‍ന്നത് 10 ലക്ഷം റിയാല്‍

റിയാദ് - എട്ടംഗ തട്ടിപ്പ് സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചു സൗദി യുവാക്കളും രണ്ടു സുഡാനികളും ഒരു യെമനിയും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. റിയാദ്, മദീന, ജിസാന്‍, കിഴക്കന്‍ പ്രവിശ്യകളിലുള്ളവരാണ് സംഘത്തിന്റെ തട്ടിപ്പുകള്‍ക്ക് ഇരയായത്. ഇരകളുമായി ഫോണില്‍ ബന്ധപ്പെട്ട് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് അക്കൗണ്ടുകളില്‍ നിന്ന് പണം കവരുകയാണ് സംഘം ചെയ്തിരുന്നത്.
സമാന രീതിയില്‍ സംഘം പത്തു ലക്ഷത്തിലേറെ റിയാല്‍ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംഘത്തില്‍ പെട്ട വിദേശങ്ങളിലുള്ള പ്രതികള്‍ക്കെതിരെ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

അഹ്‌ലന്‍ മോഡി; അബുദാബി ക്ഷേത്രം മോഡി ഉദ്ഘാടനം ചെയ്യും, അരലക്ഷം പേരുടെ സമ്മേളനം

ലൈംഗിക പീഡനക്കേസില്‍ ആന്‍ഡ്രൂ രാജകുമാരന്‍; കോടതി രേഖകളില്‍ ഞെട്ടിക്കുന്ന വേറെയും പേരുകള്‍

ദുബായ് ഫ്‌ളൈ എമിറേറ്റ്‌സ് ജീവനക്കാരി തൂങ്ങിമരിച്ച നിലയില്‍, ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തു

Latest News