Sorry, you need to enable JavaScript to visit this website.

പുതുമയാര്‍ന്ന ക്യാംപസ് ചിത്രം 'താള്‍' ഡിസംബര്‍ എട്ടിന് തിയേറ്ററുകളിലേക്ക്

കൊച്ചി- അന്‍സണ്‍ പോള്‍, രാഹുല്‍ മാധവ്, ആരാധ്യാ ആന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ക്യാംപസ് ത്രില്ലര്‍ ചിത്രം താള്‍ ഡിസംബര്‍ എട്ടിന് തിയേറ്ററുകളിലേക്കെത്തും. നവാഗതനായ രാജാസാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ. ജി. കിഷോര്‍ നിര്‍വഹിക്കുന്നു. ഗ്രേറ്റ്  അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 

താളിലെ റിലീസായ ബിജിബാല്‍ ഒരുക്കിയ രണ്ടു ഗാനങ്ങളും യൂട്യൂബില്‍ ട്രന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. രണ്ടു കാലഘട്ടങ്ങളിലെ ഒരു കോളേജിലെ വിശ്വാ, മിത്രന്‍ എന്നിവരുടെ കഥ പറയുന്ന ചിത്രം താളില്‍ ആന്‍സണ്‍ പോള്‍, രാഹുല്‍ മാധവ്, ആരാധ്യ ആന്‍, രഞ്ജി പണിക്കര്‍, രോഹിണി, ദേവി അജിത്ത്, സിദ്ധാര്‍ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുണ്‍കുമാര്‍,
മറീന മൈക്കിള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

താളിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്- ഛായാഗ്രഹണം: സിനു സിദ്ധാര്‍ഥ്, സംഗീതം: ബിജിബാല്‍, ലിറിക്സ്: ബി. കെ. ഹരിനാരായണന്‍, രാധാകൃഷ്ണന്‍ കുന്നുംപുറം, പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.

Latest News