ആമേന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് സ്വാതി റെഡ്ഡി. സുബ്രഹ്മണ്യപുരം, നോര്‍ത്ത് 24 കാതം എന്നീ ചിത്രങ്ങളിലൂടെ തന്റെ അഭിനയ ചാതുരി ഇതിനോടകം തന്നെ സ്വാതി തെളിയിച്ചു കഴിഞ്ഞു. എന്നാല്‍ അഭിനയത്തിന് താല്‍ക്കാലിക ഇടവേള നല്‍കി വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് താരമിപ്പോള്‍. മലേഷ്യന്‍ എയര്‍വേയ്‌സില്‍ പൈലറ്റായ വികാസ് ആണ് വരന്‍.
ദീര്‍ഘകാലങ്ങളായി പ്രണയത്തിലായിരുന്നു ഇരുവരും. ആഗസ്റ്റ് 30 ന് ഹൈദരാബാദില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുക. സെപ്തംബര്‍ 2ന് കൊച്ചിയില്‍ വച്ച് മലയാള സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി വിരുന്നൊരുക്കുന്നുണ്ട്.
ഇന്ത്യന്‍ നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു സ്വാതിയുടെ അച്ഛന്‍ ശിവ രാമ കൃഷ്ണ. റഷ്യയിലെ സ്വെറ്റ്‌ലാന എന്ന സ്ഥലത്താണ് സ്വാതി ജനിച്ചത്. 2005 ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. മലയാളത്തില്‍ മോസയിലെ കുതിരമീനുകള്‍, ആട്, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ടു.