Sorry, you need to enable JavaScript to visit this website.

അഴീക്കോട്ട് കടലില്‍ കുടുങ്ങിയ ബോട്ട് കരക്കെത്തിച്ചു, 18 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

തൃശൂര്‍ - ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ ബോട്ടും 18 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു.
ആലപ്പുഴ കലവൂര്‍ സ്വദേശി അലോഷ്യസിന്റെ ഉടമസ്ഥയിലുള്ള  അല്‍ഫോണ്‍സ ബോട്ടാണ് അഴീക്കോട് അഴിമുഖത്തിന് പടിഞ്ഞാറ് രണ്ടു നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് എഞ്ചിന്‍ തകരാറിലായി കടലില്‍ കുടുങ്ങിയത്.
അഴീക്കോട് ഫിഷറീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ മുഖാന്തിരം സഹായഭ്യര്‍ത്ഥന ലഭിച്ചതിനെ തുടര്‍ന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം എഫ് പോളിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അഴീക്കോട് നിന്നും റെസ്‌ക്യൂ ബോട്ട് പുറപ്പെടുകയും ബോട്ടിനെയും അതിലെ 18 തൊഴിലാളികളെയുംകരയിലെത്തിച്ചു.
മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് വിജിലന്‍സ് ഉദ്യോഗസ്ഥരായ ഇ.ആര്‍ ഷിനില്‍ കുമാര്‍, വി.എം ഷൈബു, വി.എന്‍ പ്രശാന്ത് കുമാര്‍, ഫിഷറീസ് സീ റെസ്‌ക്യൂ ഗാര്‍ഡുമാരായ കെ.ബി ഷിഹാബ്, കെ.എം അന്‍സാര്‍, ബോട്ട് സ്രാങ്ക് ദേവസി, ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകള്‍ ചേറ്റുവയിലും അഴീക്കോടും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഉള്‍പ്പെട്ട ഫിഷറീസ് സ്‌റ്റേഷനും സജ്ജമാണെന്നും തൃശൂര്‍ ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധ കുമാരി അറിയിച്ചു.

 

Latest News