റാഞ്ചി- ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ രണ്ടു കുട്ടികളേയും അവരുടെ അമ്മയേയും കൊലപ്പെടുത്തിയ മനോരോഗിയെ രോഷാകുലരായ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ശനിയാഴ്ചയാണ് സംഭവം. 45കാരിയായ ഭന്‍ഡെയ്ന്‍ മുണ്ഡെയ്ന്‍, അവരുടെ ഒരു മാസം മാത്രം പ്രായമുള്ള മകള്‍, മൂന്നു വയസ്സുകാരന്‍ മകന്‍ എന്നിവരെയാണ് മനോരോഗിയായ ഛോട്ടു മുണ്ഡ എന്ന യുവാവ് ഒരു പ്രകോപനവുമില്ലാതെ കുത്തിക്കൊലപ്പെടുത്തിയത്. ഇതറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ നാട്ടുകാര്‍ ഛോട്ടുവിനെ കയ്യോടെ പിടികൂടുകയും അവിടെ വച്ചു തന്നെ തല്ലിക്കൊല്ലുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. ഛോട്ടുവിന്റെ ആക്രമണത്തില്‍ യുവതിയുടെ ഭര്‍ത്താവിനും അയല്‍ക്കാരനും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.