റിയാദ് -സൗദിയിൽ വാഹന ഇൻഷുറൻസ് സമയബന്ധിതമായി പുതുക്കുകയും വാഹനപകടങ്ങളിൽ ക്ലൈമുകൾ ഇല്ലാതിരിക്കുകയും ചെയ്യുന്നവർക്ക് ഇൻഷുറൻസ് പുതുക്കുമ്പോൾ പരമാവധി 60 ശതമാനം വരെ ഇളവു ലഭിക്കും. വാഹന ഇൻഷുറൻസ് പുതുക്കാത്തതിനുള്ള പിഴ കാമറകൾ വഴെ രേഖപ്പെടുത്തി തുടങ്ങിയ സാഹചര്യത്തിൽ വാഹനമുടകളിൽ ഭൂരിഭാഗം പേർക്കും അറിയാത്ത ഈ ആനുകൂല്യത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമായി. തനിക്ക് ആനുകൂല്യത്തിന് അർഹതയുണ്ടോയെന്നറിയാനുള്ള ലളിതമായ വഴി വിശദമാക്കുന്ന വീഡിയോ നജ്മ് തങ്ങളുടെ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. ആവശ്യമായ വിവരങ്ങൾ നൽകി അക്കൗണ്ട് ക്രിയേറ്റു ചെയ്യുമ്പോൾ തുറന്നു വരുന്ന സ്‌ക്രീനിൽ തന്നെ വാഹനയുടമ പ്രത്യക ഇളവ് ആനുകൂല്യത്തിന് അർഹനാണെങ്കിൽ ആ കാര്യവും ഇളവിന്റെ ശതമാനവും രേഖപ്പെടുത്തിയിരിക്കും. ഹോം സ്‌ക്രീനിൽ ഈ കാര്യം വ്യക്തമാകുന്നില്ലെങ്കിൽ പ്രധാന പേജിൽ പരാതികളും നിർദേശങ്ങളുമെന്ന തലക്കെട്ടിലുള്ള ഉപവിഭാഗത്തിൽ പ്രവേശിച്ച് ആവശ്യമായ വിവരങ്ങൾ ചേർക്കുകയും താൻ ഇൻഷുറൻസ് ഇളവിന് അർഹനാണെന്ന കാര്യം രേഖപ്പെടുത്തുകയും ചെയ്യണം. വൈകാതെ തന്നെ നജ്മ് വാഹനയുടമ അർഹിക്കുന്ന ഡിസ്‌കൗണ്ട് സ്‌ക്രീനിൽ ചേർക്കും.
വാഹന ഇൻഷുറൻസ് പുതുക്കാത്തതിനുള്ള പിഴ കാമറകൾ വഴി രേഖപ്പെടുത്താൻ തുടങ്ങിയതോടെ ഇൻഷുറൻസ് കമ്പനികളിലേക്ക് വൻതോതിൽ ആവശ്യക്കാരെത്തുമെന്നും ഇത് ഇൻഷുറൻസ് തുകയിൽ ഗണ്യമായ കുറവ് വരുത്തുമെന്നും ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. വാഹന ഇൻഷുറൻസ് നിർബന്ധമാക്കിയിരുന്നെങ്കിലും സൗദിയിൽ 50 ശതമാനത്തോളം വാഹനയുടമകളും സമയബന്ധിതമായി ഇൻഷുറൻസ് പുതുക്കാറില്ല. പുതിയ നിയമത്തോടെ ഇൻഷുറൻസ് പുതുക്കാൻ എല്ലാവരും നിർബന്ധിതരാകും
أغلبنا عند تجديد تأمين سيارته لايعلم انه يستحق خصم يصل الى 50٪ على سعر تأمين سيارته
— ابراهيم بن عطاالله (@ibharbi) September 1, 2023
ادخل على موقع نجم واتبع الرابط فقد تستحق الخصم اذا كان سجلك خالي من الحوادث واذا كنت منتضم في تأمين سيارتك
جرب قبل ان تدفع سعر عالي من أجل شراء وثيقة التأمين pic.twitter.com/vR5qGyTT41