മാനന്തവാടി-തരുവണ കരിങ്ങാരിയില്‍ കഴുത്തില്‍ മുറിവേറ്റ നിലയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി.പീച്ചങ്കോട് കണ്ടോത്ത് കാട്ടൂര്‍മാക്കില്‍ അനിരുദ്ധന്‍ എന്ന കുഞ്ഞെട്ടനാണ്(70) മരിച്ചത്. മരം വെട്ട് തൊഴിലാളിയാണ്. മരംമുറിക്കു ഉപയോഗിക്കുന്ന ലഘുയന്ത്രത്തിലെ വാള്‍ തട്ടി മുറിഞ്ഞ നിലയിലാണ് മൃതദേഹത്തിന്റെ കഴുത്ത്. യന്ത്രവുമായി കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍നിന്നു പോയതാണ് അനിരുദ്ധന്‍. തിരിച്ചെത്താത്തിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളമുണ്ട പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.