Sorry, you need to enable JavaScript to visit this website.

ഇടുക്കി ജില്ലയിൽ സി.പി.എം ഓഫിസുകളുടെ നിർമാണം ഉടൻ നിർത്തിവെക്കണം-ഹൈക്കോടതി

കൊച്ചി- ഇടുക്കി ജില്ലയിൽ സി.പി.എം ഓഫിസുകളുടെ നിർമാണം ഉടൻ നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം. ഉടുമ്പൻചോല, ബൈസൻവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ ഓഫിസുകളുടെ നിർമാണം നിർത്തിവെക്കാനാണ്  മൂന്നാർ കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ച് നിർദേശിച്ചത്.  നിർമാണം തടയാൻ ജില്ലാ കലക്ടർക്ക് പോലീസ് സഹായം തേടാമെന്ന് വ്യക്തമാക്കിയ കോടതി ആവശ്യമായ സംരക്ഷണം നൽകാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശവും നൽകി. 

ഇടുക്കി ശാന്തൻപാറയിൽ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് നിർമിക്കുന്നതു ചട്ടങ്ങൾ ലംഘിച്ചാണെന്നും അത് ഇടിച്ചുനിരത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഭൂപതിവ് ചട്ടം, കാർഡമം ഹിൽ റിസർവിലെ നിർമാണ ചട്ടം എന്നിവ ലംഘിച്ചു നിർമിക്കുന്ന കെട്ടിടത്തിനു വില്ലേജ് ഓഫിസർ സ്‌റ്റോപ്പ് മെമ്മോ നൽകിയതാണ്. എന്നിട്ടും സി.പി.എം നിർമാണം തുടരുന്നു. നിയമ ലംഘനം നടത്തിയവർക്ക് എതിരെ കേസെടുക്കണമെന്നുമായിരുന്നു ആവശ്യം.
 

Latest News