കൊച്ചി - റാഞ്ചിയില്‍ നിന്നും എറണാകുളത്തേക്കുള്ള ദീര്‍ഘദൂര ട്രെയിനിലെ ശുചിമുറിയില്‍ ടിക്കറ്റെടുക്കാതെ രണ്ട് ദിവസം ഒളിച്ചിരുന്ന് യാത്ര ചെയ്ത യുവാവ് അറസ്റ്റിലായി. ജാര്‍ഖണ്ഡ് സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ ടിക്കറ്റ് എടുത്തിരുന്നില്ല. ശുചിമുറി അകത്ത് നിന്ന് പൂട്ടിയതായി യാത്രക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ട്രെയിനിലെ ജീവനക്കാരെത്തി കമ്പിപ്പാര ഉപയോഗിച്ച് വാതില്‍ കുത്തിത്തുറന്നപ്പോഴാണ് യുവാവിനെ ശുചി മുറിയില്‍ കണ്ടെത്തിയത്. ശുചിമുറിയില്‍ തറയില്‍ ഇരിക്കുകയായിരുന്നു ഇയാള്‍. യുവാവിനെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.