ന്യൂദല്‍ഹി-രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളിയ ജഡ്ജിയെ സ്ഥലം മാറ്റാന്‍ സുപ്രിം കോടതി കോളീജിയം ശുപാര്‍ശ. ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛക് അടക്കം നാല് ജഡ്ജിമാരുടെ സ്ഥലം മാറ്റത്തിനാണ് ശുപാര്‍ശ.
ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛകിനെ പട്‌ന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനാണ് ശുപാര്‍ശ. ജസ്റ്റിസുമാരായ അപേഷ് വൈ കോഗ്‌ജെ, ഗീത ഗോപി,സാമിര്‍ ജെ ദവെ എന്നിവരാണ് ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നും സ്ഥലം മാറുന്ന മറ്റു മൂന്നുപേര്‍. രാഹുല്‍ ഗാന്ധിജിയുടെ ഹര്‍ജി കേള്‍ക്കാന്‍ ജസ്റ്റിസ് ഗീതാഗോപി വി സമ്മതിച്ചിരുന്നു. ടീസ്റ്റ സെതല്‍വാദിന്റെ ഹര്‍ജി കേള്‍ക്കാന്‍ വിസമ്മതിച്ച ജഡ്ജിയാണ് സാമിര്‍ ജെ ദവെ. ആകെ 9 ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാനാണ് സുപ്രിംകോടതി കോളീജിയം ശുപാര്‍ശ ചെയ്തത്.