Sorry, you need to enable JavaScript to visit this website.

പൊതുതെരഞ്ഞെടുപ്പിന്  കച്ച മുറുക്കുന്ന ബി.ജെ.പി

ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് ഫണ്ടൊഴുക്കുന്ന അംബാനിമാരെ സഹായിക്കാൻ വേണ്ടി മാത്രമാണ് ഈ റാഫേൽ കരാർ പുനഃപരിശോധിക്കാൻ മോഡി സർക്കാർ തയ്യാറായതെന്ന ആക്ഷേപം ശക്തമാണ്. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് കോർപറേറ്റ് പ്രതിനിധികളുമായി മുംബൈയിൽ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇവരെ കൂട്ടായി കണ്ടതിലുപരിയായി ഓരോരുത്തരുമായും മോഡി ചർച്ച നടത്തി. ഇങ്ങനെ ഒറ്റയ്‌ക്കൊറ്റയ്ക്ക് ചർച്ച നടത്തിയവരിൽ അദാനിയും അംബാനിമാരുമൊക്കെ ഉൾപ്പെടുന്നുണ്ട്. 


പൊതു തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരാൻ തുടങ്ങിയിരിക്കുന്നു. നരേന്ദ്ര മോഡി സർക്കാർ അതിന്റെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പു തന്നെ തെരഞ്ഞെടുപ്പിലേക്ക് കടക്കുമെന്നത് തീർച്ചയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അദ്ദേഹത്തിന്റെ ആജ്ഞാനുവർത്തിയായ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും തെരഞ്ഞെടുപ്പിന്റെ പാതയിലേക്ക് എത്തിയെന്നത് യാഥാർത്ഥ്യം. 
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഈ വർഷം അവസാനം നടക്കുമെന്ന സൂചനകളാണ് ലഭ്യമാകുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തോൽവി സംഭവിച്ച ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിന് പോകുന്നത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അഭികാമ്യമല്ലെന്ന് ഇരുവർക്കും ബോധ്യമുള്ളതാണ്. അതുകൊണ്ടു തന്നെ ഈ വർഷം അവസാനം തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്താനായിരിക്കും ബി.ജെ.പി ആലോചിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷയങ്ങൾ തികച്ചും വ്യക്തമാണ്. ജാതിവർഗീയ ധ്രുവീകരണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുകയാണ് ഇതിൽ ആദ്യത്തേത്. വിദ്വേഷ കുറ്റകൃത്യങ്ങളിലും മറ്റു സമാനമായ നെറികെട്ട പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവരെ അനുകൂലിക്കുന്ന സമീപനങ്ങളാണ് രണ്ട് കേന്ദ്ര മന്ത്രിമാർ സ്വീകരിച്ചത്. ഇതിലൂടെ ബി.ജെ.പിയും സംഘപരിവാറും ലക്ഷ്യമിടുന്നതെന്തെന്ന് വ്യക്തമാകുന്നു. ആൾക്കൂട്ട കൊലപാതകക്കേസിലെ പ്രതികളെ പൂമാലയിട്ട് സ്വീകരിക്കുന്നതിലൂടെ ബി.ജെ.പിയുടെ യഥാർത്ഥ മുഖമാണ് വെളിപ്പെടുന്നത്. കലാപക്കേസിലെ പ്രതികളെ ജയിലിലെത്തി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് സന്ദർശിച്ചു. വിദ്വേഷം വമിപ്പിക്കുന്ന പ്രതികരണങ്ങളും നിലപാടുകളും സ്വീകരിക്കുന്ന നേതാവാണ് അദ്ദേഹം. വിവിധ കോണുകളിൽ നിന്നുള്ള ശക്തമായ പ്രതിഷേധത്തെ തുടർന്ന് തന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പറഞ്ഞ് കൈകഴുകാനാണ് ജയന്ത് സിൻഹ ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ ഇതിലൂടെ സംഘപരിവാറും ബി.ജെ.പിയും അവരുടെ ലക്ഷ്യം നേടിയെന്നത് യാഥാർത്ഥ്യം. ആൾക്കൂട്ട കൊലപാതകത്തിലും ഇതിന് കാരണമാകുന്ന ഉപജാപങ്ങൾ ഉയർത്തിവിടുന്നവരെയും സംരക്ഷിക്കുമെന്ന ബി.ജെ.പിയുടെ നിലപാട് ഇതിലൂടെ വ്യക്തമായി.
ഈ വിധ്വംസക ശക്തികളുടെ പുതിയ ആയുധമായി ആൾക്കൂട്ട കൊലപാതകം മാറിക്കഴിഞ്ഞു. ഉപജാപങ്ങൾ പരത്തുന്നത് ബി.ജെ.പിയുടെ പഴയകാല സ്വഭാവത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. രാഷ്ട്രപതിയായിരിക്കേ ഡോ. ശങ്കർദയാൽ ശർമ്മ മരിച്ചുവെന്ന വാർത്ത വലതുപക്ഷ തീവ്രവാദികൾ ഉയർത്തിവിട്ടു. പിന്നീട് ദൈവത്തിന്റെ ഒരു പ്രതിമ പാലു കുടിക്കുന്നുവെന്ന വാർത്ത പരത്തി. മഹാരാഷ്ട്രയിലെ ദുലൈയിൽ ഉണ്ടായ ഉപജാപക പ്രചാരണം ബി.ജെ.പിയുടെ പങ്കിനെയാണ് വെളിപ്പെടുത്തുന്നത്. കറാച്ചിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് ജനരോഷം ഉയർത്തി 9 പേരെയാണ് കൊന്നത്. 2013 ൽ ഉത്തർപ്രദേശിലെ മുസഫർ നഗർ കലാപത്തിലും വർഗീയ ആക്രമണം ഉയർത്തിവിടാൻ ബി.ജെ.പി അവലംബിച്ചത് ഇതേ തന്ത്രം തന്നെയാണ്.
വർഗീയ കലാപങ്ങൾ ഉയർത്തിവിടാനുള്ള തന്ത്രങ്ങൾ പ്രയോഗിക്കുമ്പോഴും രാജ്യത്തെ ദളിത് വിഭാഗങ്ങൾ അക്രമങ്ങൾക്ക് വിധേയമാകുന്നു. ഗുജറാത്തിലെ ഉന സംഭവത്തിനു ശേഷം ദളിത് വിഭാഗത്തിൽ നിന്ന് നേതാക്കൾ ഉയർന്നുവന്നു. ഇത് ആ വിഭാഗങ്ങൾക്കിടയിലെ ഉയർത്തെഴുന്നേൽപിനെയാണ് സൂചിപ്പിക്കുന്നത്. ദളിതർക്കെതിരെ കേസുകൾ കെട്ടിച്ചമയ്ക്കുന്നു. ദളിത് സ്ത്രീകൾക്കെതിരെ ആക്രമണങ്ങളും പീഡനങ്ങളും ഗണ്യമായി വർധിക്കുന്നു. കൂടാതെ രാജ്യത്തെ ജുഡീഷ്യറിയെ ഉപയോഗിച്ചു പോലും വിവാദങ്ങൾ സൃഷ്ടിക്കുന്നു. പട്ടികജാതി പട്ടികവർഗ നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. പട്ടികജാതി – പട്ടികവർഗ വിഭാഗക്കാർ, പാർശ്വവൽക്കരിക്കപ്പെട്ട മറ്റ് ജനവിഭാഗങ്ങൾ എന്നിവരെയൊക്കെത്തന്നെ ബോധപൂർവം ഭീഷണിപ്പെടുത്തുന്നു. കൂടാതെ വരേണ്യ വർഗങ്ങളെ അഥവാ ഉന്നത ജാതിക്കാരെ ഏകോപിപ്പിക്കുകയെന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ട്. ഉന്നത ജാതിക്കാരാണ് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും യഥാർത്ഥ അടിസ്ഥാനം. ഈ പ്രവണതകൾ രാജ്യത്തിന്റെ ഐക്യം, അന്തസ്സ്, പരമാധികാരം എന്നിവയ്ക്ക് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇതിനെതിരെ പ്രതിരോധാത്മക ബോധവൽക്കരണ പ്രവർത്തനങ്ങൾ ഉണ്ടാകണം.ഇതൊക്കെ വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ്. രാജ്യത്തെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശ്രേഷ്ഠ പദവി നൽകി ആദരിച്ചു. റിലയൻസ് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള ജിയോ ഇൻസ്റ്റിറ്റിയൂട്ടും ഇതിൽ ഉൾപ്പെടും. എന്നാൽ ഈ സ്ഥാപനം ഇനിയും നിലവിൽ വന്നിട്ടില്ല. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് ചർച്ചകൾ പുനരാരംഭിച്ചു. ഈ ഇടപാടിൽ നേരത്തേയുള്ള സർക്കാർ ഉറപ്പിച്ചതിനേക്കാൾ മൂന്നിരട്ടി തുക കൊടുക്കാമെന്നു പറഞ്ഞു. കൂടാതെ റാഫേൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കി റിലയൻസിനെ ഉൾപ്പെടുത്തി. ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് ഫണ്ടൊഴുക്കുന്ന അംബാനിമാരെ സഹായിക്കാൻ വേണ്ടി മാത്രമാണ് ഈ റാഫേൽ കരാർ പുനഃപരിശോധിക്കാൻ മോഡി സർക്കാർ തയ്യാറായതെന്ന ആക്ഷേപം ശക്തമാണ്.തെരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് കോർപറേറ്റ് പ്രതിനിധികളുമായി മുംബൈയിൽ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇവരെ കൂട്ടായി കണ്ടതിലുപരിയായി ഓരോരുത്തരുമായും മോഡി ചർച്ച നടത്തി. ഇങ്ങനെ ഒറ്റയ്‌ക്കൊറ്റയ്ക്ക് ചർച്ച നടത്തിയവരിൽ അദാനിയും അംബാനിമാരുമൊക്കെ ഉൾപ്പെടുന്നുണ്ട്. 
2014 ൽ നൽകിയ പിന്തുണ ഇപ്പോഴും ഈ വ്യവസായ പ്രതിനിധികൾ നൽകുമോ എന്ന കാര്യം ചിന്തിക്കേണ്ടതാണ്. 2014 ൽ ലഭിച്ചതു പോലുള്ള പിന്തുണ നൽകാൻ സാധിക്കില്ലെന്ന് ഇതിൽ ചിലരെങ്കിലും വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പണം പലയിനങ്ങളിലായി നേരിട്ട് കോർപറേറ്റുകൾക്ക് കൈമാറുന്നത്. ഇതേ പണം തെരഞ്ഞെടുപ്പ് ഫണ്ടിനത്തിൽ ബി.ജെ.പി ഖജനാവിൽ എത്തുന്നു. ഇനിയും സ്ഥാപിക്കപ്പെടാത്ത ജിയോ ഇൻസ്റ്റിറ്റിറ്റിയൂട്ടിനെ ശ്രേഷ്ഠ പദവിയിലേക്ക് ഉയർത്തിയതിന്റെ പിന്നിലുള്ള ചേതോവികാരവും ഇതു തന്നെയാണ്.

Latest News