ലണ്ടന്‍- വിന്‍ഡോ സീറ്റിനുവേണ്ടി രണ്ട് യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കം കൈയാങ്കളിയിലും വിമാനം വൈകുന്നതിലും കലാശിച്ചു.
മാള്‍ട്ടയില്‍ നിന്ന് ലണ്ടന്‍ സ്റ്റാന്‍സ്‌റ്റെഡിലേക്കുള്ള റയാന്‍ എയര്‍ വിമാനത്തിലാണ് സഹയാത്രികര്‍ തമ്മിലുള്ള സംഘര്‍ഷം. ഒരാളെ തന്റെ വിന്‍ഡോ സീറ്റിലേക്ക് കയറാന്‍ മറ്റൊരാള്‍ അനുവദിക്കാത്തതാണ് വഴക്കിലെത്തിച്ചത്. ഇരുവരുടേയും വാഗ്വാദവും തര്‍ക്കവും കാരണം വിമാനം രണ്ട് മണിക്കൂര്‍ വൈകി. രണ്ട് പേരെയും വേര്‍പെടുത്താന്‍ റയാന്‍ എയര്‍ സ്റ്റാഫ് നന്നായി പാടുപെട്ടു. ഒരിക്കലും വീട്ടിലെത്താന്‍ പോകുന്നില്ലെന്നും പ്രചരിക്കുന്ന വീഡിയോയില്‍ സഹയാത്രക്കാര്‍ പറയുന്നത് കേള്‍ക്കാം.
കഴിഞ്ഞയാഴ്ച ക്രൊയേഷ്യയില്‍ നിന്നുള്ള റയാന്‍ എയര്‍ വിമാനത്തിലെ ഒരു യാത്രക്കാരന്‍ വിമാനം പറന്നുയരുന്നതിന് മുമ്പ് ഡോര്‍ തുറക്കാന്‍ ശ്രമിച്ചിരുന്നു. ജൂണ്‍ 30 നായിരുന്നു സംഭവം. വിമാനം പുറപ്പെടാന്‍ തയ്യാറെടുക്കുമ്പോഴാണ് ഇയാള്‍ യാത്രക്കാരേയും ക്യാബിന്‍ ക്രൂവിനേയും അസഭ്യം പറഞ്ഞുകൊണ്ട് വാതില്‍ തുറക്കാന്‍ ശ്രമിച്ചത്.
വനിതാ ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനെ ഇയാള്‍ തള്ളി നീക്കിയതിനു പിന്നാലെ രണ്ട് പുരുഷ യാത്രക്കാര്‍ സീറ്റില്‍ നിന്ന് ഇറങ്ങിയാണ് യാത്രക്കാരനെ ആക്രമണത്തില്‍നിന്ന് തടഞ്ഞത്. വിമാനത്തിന്റെ വാതിലുകള്‍ തുറക്കാന്‍ ആരെയെങ്കിലും കൊണ്ടുവരാന്‍ നിലവിളിച്ചുകൊണ്ടായിരുന്നു ബഹളം. ഇയാളെ വിമാനത്തില്‍ നിന്ന് ഇറക്കി പോലീസ് കസ്റ്റഡിയിലെടുത്ത ശേഷമാണ് വിമാനം പുറപ്പെട്ടത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)