Sorry, you need to enable JavaScript to visit this website.

ലാപ്‌ടോപ്, ടാബ് വിലക്ക്; യാത്രക്കാർക്ക്  സൗകര്യമൊരുക്കി സൗദിയ

റിയാദ്- മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഹാൻഡ് ബാഗേജിൽ ലാപ്‌ടോപ്, ഐപാഡ്, ടാബ് എന്നിവ കൊണ്ടുവരുന്നതിനെ അമേരിക്കയും ബ്രിട്ടനും വിലക്കിയ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് സൗകര്യപ്രദമായ പുതിയ നടപടിയുമായി സൗദി എയർലൈൻസ് രംഗത്ത്. 
വിമാനം പുറപ്പെടുന്നതു വരെ യാത്രക്കാർക്ക് ലാപ്‌ടോപ്പും ഐ പാഡും സൗദിയിലെ വിമാനത്താവളങ്ങളുടെ ടെർമിനലുകളിൽ ഉപയോഗിക്കാനാണ് സൗദിയ സൗകര്യം ഒരുക്കുന്നത്.
വിമാനത്തിൽ പ്രവേശിക്കുമ്പോൾ യാത്രക്കാർ ലാപ്‌ടോപും ഐ പാഡും ജീവനക്കാർക്ക് കൈമാറണം. ഇവ പ്രത്യേകം പെട്ടിയിൽ സൂക്ഷിക്കുകയും വിമാനത്തിൽനിന്ന് പുറത്തിറങ്ങുന്ന അവസരത്തിൽ യാത്രക്കാർക്ക് തിരികെ നൽകുകയും ചെയ്യുമെന്ന് സൗദിയ അധികൃതർ വ്യക്തമാക്കി. ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രക്കിടെ ജിദ്ദ, റിയാദ് വിമാനത്താവളങ്ങളിൽ ഇറങ്ങുന്ന ട്രാൻസിറ്റ് യാത്രക്കാർക്കും ഈ സൗകര്യം സൗദിയ ഏർപ്പെടുത്തിയിട്ടുണ്ട്.

Tags

Latest News