Sorry, you need to enable JavaScript to visit this website.

കോടിയേരിയുടെ ജീവചരിത്രം പുറത്തിറങ്ങി

തിരുവനന്തപുരം- അന്തരിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ജീവചരിത്രം പ്രകാശനം ചെയ്തു. പ്രസ് ക്ലബ്ബിലെ ടി.എന്‍.ജി ഹാളില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രകാശനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയും പുസ്തകം ഏറ്റുവാങ്ങി.
കെ.എസ്.കെ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. ചന്ദ്രന്‍ പുസ്തക പരിചയം നടത്തി. ചടങ്ങില്‍ ആനാവൂര്‍ നാഗപ്പന്‍ അധ്യക്ഷത വഹിച്ചു. വി. ജോയി, എം. വിജയകുമാര്‍, സൂസന്‍കോടി തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷക തൊഴിലാളി മാസികയുടെ എഡിറ്റര്‍ പ്രീജിത് രാജ് ജീവചരിത്രം എഴുതിയത്. പുസ്തകം തയാറാക്കുന്നതിനു സഹായിച്ച നിരവധി പേര്‍ക്ക് പ്രീജിത് നന്ദി പറഞ്ഞു.

 

Latest News