Sorry, you need to enable JavaScript to visit this website.

ഇലക്ട്രിഷ്യൻമാരുടെ മക്കൾക്ക് ഒരു കോടിയുടെ സ്‌കോളർഷിപ്പ്

കോഴിക്കോട് -കാബിൾ, വയർ നിർമാതാക്കളായ ആർആർ കബേൽ രാജ്യത്തെ ഇലക്ട്രിഷ്യൻമാരുടെ മക്കൾക്കായി ഒരു കോടി രൂപയിലേറെ വരുന്ന സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു. പത്താം ക്ലാസ് പാസായി ഉപരിപഠനത്തിനു തയാറെടുക്കുന്നതും ഇലക്ട്രിഷ്യൻമാരുടെ കുട്ടികളുമായ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ്.
ആർ.ആർ കണക്ട് ആപ്പിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിഷ്യൻമാരുടെ കുട്ടികൾക്കാവും സ്‌കോളർഷിപ്പ്.  അപേക്ഷകരിൽ ഏറ്റവും മുകളിലുള്ള ആയിരം വിദ്യാർഥികൾക്ക് പതിനായിരം രൂപ വീതം സ്‌കോളർഷിപ്പ് നൽകും. ആർ.ആർ കബേൽ ഇലക്ട്രിഷ്യൻമാരുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി എന്നും പ്രതിജ്ഞാബദ്ധരാണെ് ആർ.ആർ ഗ്ലോബൽ ഡയറക്ടർ കീർത്തി കാബ്ര പറഞ്ഞു.

Latest News