Sorry, you need to enable JavaScript to visit this website.

പാലം തകര്‍ത്തത് ബി.ജെ.പിയെന്ന് ആര്‍.ജെ.ഡി നേതാവ്; ഹൈക്കോടതിയില്‍ ഹരജി

പട്‌ന-ബിഹറില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പട്‌ന ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി. ബിഹാറിലെ ഭഗല്‍പൂര്‍ ജില്ലായിലാണ് അഗുവാനി-സുല്‍ത്താന്‍ഗഞ്ച് പാലം ഗംഗാനദിയില്‍ തകര്‍ന്നുവീണത്.
വകുപ്പുതല അന്വേഷണം പോരെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും പാലത്തിന്റെ നിര്‍മാണത്തിലുള്‍പ്പെട്ട എസ്.പി സിംഗ്ല കമ്പനിക്കെതിരെ നടപടി ആവശ്യമാണെന്നും മനിഭൂഷണ്‍ പ്രതാപ് സെംഗാര്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഖജനാവിനുണ്ടായ കോടിക്കണക്കിനു രൂപയുടെ നഷ്ടം ഈടാക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.
പാലം തകര്‍ന്നതിനു പിന്നാലെ ബിഹാറില്‍ ബി.ജെ.പിയും ആര്‍.ജെ.ഡിയും തമ്മില്‍ വാക്‌പോര് രൂക്ഷമായിരിക്കയാണ്. പാലം തകര്‍ത്തതിനു പിന്നില്‍ ബി.ജെ.പിയാണെന്ന് സംസ്ഥാന മന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജ് പ്രതാപ് യാദവ് ആരോപിച്ചു. തങ്ങള്‍ നിര്‍മിക്കുകയായിരുന്ന പാലം ബി.ജെ.പിയാണ് തകര്‍ത്തതെന്ന് അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു. സംസ്ഥാനത്ത് നിര്‍മിക്കുന്ന എല്ലാ പാലങ്ങളും ഓഡിറ്റിനു വിധേയമാക്കണമെന്ന് ബി.ജെ.പി എം.പി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.
പാലം തകര്‍ന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവാദികളെ ഉടന്‍ കണ്ടെത്തണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

 

Latest News