ന്യൂദല്‍ഹി- മെട്രോ ട്രെയിനില്‍ സ്ത്രീകള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. രൂക്ഷമായ വാക്കുതര്‍ക്കവും തെറിവിളിയുമാണ് വിഡിയോയിലുള്ളത്. യാത്രക്കാരില്‍ ഒരാളാണ് വീഡിയോ പകര്‍ത്തിയത്.
സ്ത്രീകളില്‍ ഒരാള്‍ ഷൂ ഊരി ഭീഷണിപ്പെടുത്തുന്നതാണ് ട്വിറ്ററില്‍ പ്രചരിച്ച വിഡിയോ. സ്ത്രീകളിലൊരാള്‍ മെട്രോ ട്രെയിനിലെ ഫോണ്‍ സേവനം ഉപയോഗിച്ച് അധികൃതരെ വിളിച്ചു. ട്രെയിനിലെ ഫോണില്‍ വിളിച്ച് അധികൃതരോട് പരാതിപ്പെട്ടത് മര്‍ദിക്കാനൊരുങ്ങിയ സ്ത്രീയെ കൂടുതല്‍ പ്രകോപിപ്പിക്കുന്നു.
Delhi Metro has become a battleground pic.twitter.com/uWVge6sl68
— Deepika Narayan Bhardwaj (@DeepikaBhardwaj) June 4, 2023