ആലപ്പുഴ - അമ്പലപ്പുഴയിലെ വണ്ടാനത്ത് കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് കെട്ടിടത്തില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മെഡിക്കല്‍ കോളേജിന് അടുത്തുള്ള പ്രധാന സംഭരണശാലക്ക് സമീപത്തെ കെട്ടിടത്തില്‍ തീയും പുകയും ഉയര്‍ന്നത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. തീപ്പിടുത്തത്തെ തുടര്‍ന്ന് രാസവസ്തുക്കളുടെ രൂക്ഷ ഗന്ധം ഉയര്‍ന്നത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് കെട്ടിടത്തില്‍ കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ ഉണ്ടാകുന്ന മൂന്നാമത്തെ തീപ്പിടുത്തമാണിത്. നേരത്തെ കൊല്ലം ഉളിയക്കോവിലിലും തിരുവനന്തപുരം തുമ്പ കിന്‍ഫ്ര പാര്‍ക്കിലും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ക്ക് തീപ്പിടിച്ചിരുന്നു. തിരുവനന്തപുരത്തുണ്ടായ തീപ്പിടുത്തം അണയ്ക്കുന്നതിനിടെ ഒരു ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് മരിക്കുകയും ചെയ്തു.