മുംബൈ - എന്‍ സി പിയുമായി ചേര്‍ന്ന് 2019 ല്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നെന്ന് എന്‍ സി പി നേതാവ് ശരത് പവാറിന്റെ വെളിപ്പെടുല്‍. ബി ജെ പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ താത്പര്യമില്ലെന്ന് അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് താന്‍ വ്യക്തമാക്കിയെന്നും ശരത്് പവാര്‍ പറഞ്ഞു ആത്മകഥയുടെ പരിഷ്‌കരിച്ച പതിപ്പായ 'ലോക് മഹ്‌ജെ സംഗതി' യിലാണ് പവാറിന്റെ വെളിപ്പെടുത്തല്‍. 2015നു ശേഷമുണ്ടായ കാര്യങ്ങളാണ് ആത്മകഥയില്‍ പ്രധാനമായും പങ്കുവയ്ക്കുന്നത്. എന്‍ സി പിയിലെ ഒരു വിഭാഗം നേതാക്കള്‍ ബി ജെ പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് 2019ല്‍ ആവശ്യം ഉന്നയിച്ചിരുന്നെന്നും ആത്മകഥയില്‍ ശരത് പവാര്‍ പറയുന്നു.അതേസമയം, കഴിഞ്ഞ ദിവസം എന്‍ സി പി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ച ശരത് പവാറിന്റെ രാജി പിന്‍വലിപ്പിക്കാന്‍ വേണ്ടി പാര്‍ട്ടിക്കുള്ളില്‍ നിന്ന് ശ്രമങ്ങള്‍ നടന്നു വരികയാണ്. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ശരത് പവാര്‍ പാര്‍ട്ടി അധ്യക്ഷ പദവിയില്‍ തുടരണമെന്ന് പ്രധാന പ്രതിപക്ഷ കക്ഷി നേതാക്കള്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.