കോട്ടയം- തിരുനക്കര ക്ഷേത്രത്തിനു സമീപം റോഡരികിലെ വൈദ്യുത പോസ്റ്റില്‍ ചാരിവെച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്. വൈദ്യുത പോസ്റ്റില്‍ ബന്ധിച്ച നിലയിലാണ് മൃതദേഹം. പോലീസെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ആളെ തിരിച്ചറിയാനുള്ള ശ്രമിത്തിലാണ് പോലീസ്.