മോസ്‌കോ- റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. കാഴ്ചക്കുറവ് നേരിടുന്നതായും നാവിന് ഗുരുതരമായ രോഗം ബാധിച്ചെന്നുമാണ് റിപ്പോര്‍ട്ട്. റഷ്യയില്‍നിന്നുള്ള ജനറല്‍ എസ്.വി.ആര്‍ ടെലഗ്രാം ചാനലിലാണ് പുടിന്റെ ആരോഗ്യം അപകടത്തിലാണെന്ന വാര്‍ത്ത വന്നത്.
കാഴ്ചക്കുറവും നാവ് കുഴയുന്നതും ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയും കടുത്ത തലവേദനയും പുട്ടിന്‍ നേരിടുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വലത് കൈക്കും കാലിനും ബലക്ഷയം സംഭവിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിചരിക്കുകയാണ്. കുറച്ചു ദിവസം വിശ്രമിക്കണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും പുടിന്‍ അതിന് കൂട്ടാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് കുടുംബം ആശങ്കയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.