അബഹ - അസീര്‍ പ്രവിശ്യയില്‍ പെട്ട തന്നൂമയില്‍ ജനവാസ കേന്ദ്രത്തില്‍ കഴുതപ്പുലിയിറങ്ങി. നഗരത്തില്‍ വീടുകള്‍ക്കു മധ്യേ റോഡുകളിലൂടെ കഴുതപ്പുലി ഓടിനടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൂച്ചകളോടും വെരുകുകളോടുമാണ് വംശീയമായി അടുത്തുനിൽക്കുന്നതെങ്കിലും ഇര തേടുന്ന വിധം, സാമൂഹ്യക്രമം തുടങ്ങിയ കാര്യങ്ങളിൽ നായവർഗ്ഗത്തോടാണ് കഴുതപ്പുലികൾക്ക് സാമീപ്യം. ഇരകളെ ആക്രമിക്കാൻ നഖങ്ങൾക്കു പകരം പല്ല് ഉപയോഗിക്കുക, പതുങ്ങിനിന്ന് കുതിച്ചുചാടി ആക്രമിക്കുന്നതിനു പകരം തെരഞ്ഞുപിടിച്ചും ചുറ്റിവളഞ്ഞും ഓടിപ്പിച്ചു കീഴ്പ്പെടുത്തി ഇരകളെ ആക്രമിക്കുക, ഭക്ഷണം അതിവേഗത്തിൽ അകത്താക്കുക തുടങ്ങിയവയാണ് ഇവയെ ശ്വാനവർഗ്ഗത്തോട് അടുപ്പിക്കുന്നത്. മുഖ്യമായും ആഫ്രക്കയിലേയും ഏഷ്യയിലേയും പരിസ്ഥിതിവ്യൂഹങ്ങളിലും ഭക്ഷ്യശൃംഖലകളിലും അനുപമവും അതിപ്രാധാന്യവുമുള്ള പങ്കു വഹിക്കുന്ന ജന്തുസമൂഹമാണ് കഴുതപ്പുലികളുടേത്. കാർണിവോറ എന്ന നിരയിലെ നാലാമത്തെ ചെറിയ കുടുംബം ആണ് ഇവയുടെത്.വംശനാശ ഭീഷണി നേരിടുന്ന ഇവയെ പിടികൂടുന്നതും സൂക്ഷിക്കുന്നതും സൌദിയിൽ ശിക്ഷാർഹമാണ്.
— E_M_S_S (@EmanSal11848242) March 16, 2023